Breaking News

ചാനല്‍ ചര്‍ച്ചക്കിടെ ഭീഷണി സന്ദേശം; സന്ദേശം അയച്ചത് കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് വിനു വി. ജോണ്‍

കൊടകര കുഴല്‍പ്പണക്കേസ് ചനല്‍ ചര്‍ച്ചക്കിടെയാണ് ഏഷ്യാനെറ്റ് ന്യൂസ് കോ-ഓര്‍ഡി നേറ്റിങ് എഡിറ്റര്‍ വിനു വി. ജോണിന്റെ ഫോണിലേക്ക് കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്റെ ഭീഷണി സന്ദേശമെത്തിയത്

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസ് കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ വിനു വി. ജോണിന് ഭീഷണി സന്ദേശം. കൊടകര കുഴല്‍പ്പണക്കേസ് ചനല്‍ ചര്‍ച്ചക്കിടെയാണ് വിനുവിന്റെ ഫോണിലേക്ക് കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്റെ ഭീഷണി സന്ദേശമെത്തിയത്. ചൂടേറിയ ചര്‍ച്ചക്കിടെ വിന തന്നെയാണ് ഫോണിലേക്ക് ഉദ്യോഗസ്ഥന്റെ ഭീഷണി സന്ദേശമെത്തിയ വിവരം വെളിപ്പെടുത്തിയത്. കേരളത്തിലെ കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനാണ് ഭീഷണിപ്പെടുത്തിയതെന്ന സൂചനയും വിനു നല്‍കി. എന്നാല്‍ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെ ടുത്തിയില്ല.

കേന്ദ്ര ഏജന്‍സികള്‍ എത്രമാത്രം പ്രതികാരത്തോടെയാണ് ആളുകളുമായി ഇടപെടുന്നതെന്ന് തനിക്ക് മനസിലായെന്ന് വിനു പറഞ്ഞു. കേരളത്തിലെ ഉയര്‍ന്ന കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനാണ് ഭീഷണിപ്പെടുത്തിയതെന്ന സൂചനയും വിനു നല്‍കി. പ്രതികാരബു ദ്ധിയോ ടെ യാണ് ആളുകളെ ഭീഷണിപ്പെടുത്തുന്നത്. തനിക്ക് കിട്ടിയ മെസേജില്‍ പോലും ഭീഷണി വ്യ ക്തമാ ണെ ന്നും ബിനു പറഞ്ഞു. കിട്ടിയ സന്ദേശം തത്കാലം മുഴുവന്‍ ഇവിടെ വായിക്കുന്നില്ല. ഡു നോട്ട് ടു ബീ ടൂ സ്മാര്‍ട്ട് എന്നാണ് സന്ദേശം. മെസേജ് അയച്ച ഉദ്യോഗസ്ഥന്റെ പേര് പറയുന്നില്ലെന്നും പറ യേണ്ടപ്പോള്‍ പറയുമെന്നും ബിനു പറഞ്ഞു.

ഈ ചര്‍ച്ചയെപ്പോലും ഭീഷണിപ്പെടുത്തുന്ന, ഇതില്‍ പറയുന്ന കാര്യങ്ങള്‍ പോലും ഭീഷണിക്കായുധ മാക്കുന്ന കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചോളൂ.ഇ നി  എന്നെ അന്വേഷിച്ച് കുടുക്കുമെന്നാണെ ങ്കില്‍ എന്തും അന്വേഷിക്കാം, സ്വാഗതം- വ്യക്തമാക്കി.

കൊടകര കുഴല്‍പ്പണക്കേസ് കേന്ദ്ര അന്വേഷണ ഏജന്‍സി എന്തുകൊണ്ട് അന്വേഷിക്കുന്നി ല്ലെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ചര്‍ച്ച ചെയ്തത്. ബിജെപി നേതാക്കള്‍ ആരോപണം നേരിടുന്ന കുഴല്‍പ്പണക്കേസില്‍ ഇതുവരെ അന്വേഷണം നടത്താതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ചര്‍ച്ചയില്‍ ആരോപണം ഉയര്‍ന്നു. പ്രതിനിധികളുടെ ആരോപണത്തോട് അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചതാകാം ഭീഷണി സന്ദേശത്തിന് ഇടയാക്കിയതെന്നാണ് സംശയിക്കുന്നത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.