Breaking News

കുതിച്ചുയർന്ന് ടെസ്‍ല ഓഹരി; മസ്കിന്റെ സമ്പത്തിൽ വമ്പൻ വളർച്ച, ഒറ്റദിവസം കൂടിയത് 2.81 ലക്ഷം കോടി രൂപ

ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ഇലക്ട്രിക് വാഹന ബ്രാൻഡുകളിലൊന്നായ ടെസ്‍ലയുടെ ഓഹരികൾ ദശാബ്ദത്തിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റം ഇന്നലെ കാഴ്ചവച്ചപ്പോൾ, കമ്പനിയുടെ മേധാവി ഇലോൺ മസ്കിന്റെ ആസ്തിയിലുണ്ടായത് വമ്പൻ വർധന. യുഎസ് ഓഹരി വിപണിയായ നാസ്ഡാക്കിൽ ഇന്നലെ ഒറ്റദിവസം 21.92% മുന്നേറി 260.48 ഡോളറിലാണ് ടെസ്‍ല ഓഹരിവിലയെത്തിയത്. 2013 മേയ്ക്കുശേഷം ടെസ്‍ല ഓഹരിവിലയിലുണ്ടാകുന്ന ഏറ്റവും വലിയ ഏകദിന മുന്നേറ്റമാണിത്.
ഓഹരിവില കുതിച്ചതോടെ ഇന്നലെ മാത്രം ടെസ്‍ല സിഇഒ ഇലോൺ മസ്കിന്റെ ആസ്തിയിലുണ്ടായ വർധന 3,350 കോടി ഡോളർ. സുമാർ 2.81 ലക്ഷം കോടി രൂപ. അദ്ദേഹത്തിന്റെ ആകെ ആസ്തി ബ്ലൂംബെർഗിന്റെ ശതകോടീശ്വര പട്ടികപ്രകാരം 27,000 കോടി ഡോളറിലുമെത്തി. ഏകദേശം 22.70 ലക്ഷം കോടി രൂപ. ലോകത്തെ ഏറ്റവും സമ്പന്നവ്യക്തിയാണ് മസ്ക്. രണ്ടാംസ്ഥാനത്തുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി 20,900 കോടി ഡോളർ മാത്രം. മെറ്റ മേധാവി മാർക്ക് സക്കർബർഗാണ് മൂന്നാമത്; ആസ്തി 20,100 കോടി ഡോളർ.
ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ്. 17-ാം സ്ഥാനത്തുള്ള മുകേഷിന്റെ ആസ്തി 10,100 കോടി ഡോളർ (8.49 ലക്ഷം കോടി രൂപ). അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 18-ാം സ്ഥാനത്തുണ്ട്. ആസ്തി 9,350 കോടി ഡോളർ (7.86 ലക്ഷം കോടി രൂപ). 10,000 കോടി ഡോളർ ക്ലബ്ബിൽ അഥവാ 100 ബില്യൺ ഡോളർ ക്ലബ്ബിൽ ഇപ്പോൾ‌ ഗൗതം അദാനിയില്ല.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.