പറവട്ടാനിയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. ഒല്ലൂക്കര സ്വദേ ശികളാണ് മണ്ണുത്തി പൊലീസിന്റെ പിടിയിലായത്. കൊലപാതത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ വളാഞ്ചേരിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്
തൃശൂര്‍: പറവട്ടാനിയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. ഒല്ലൂക്കര സ്വദേശികളാണ് മണ്ണുത്തി പൊലീസിന്റെ പിടിയിലായത്. കൊലപാതത്തിന് ശേഷം ഒളിവില്‍ പോയ ഇവ രെ വളാഞ്ചേരിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തൃശൂര്‍ ഒല്ലൂക്കര സ്വദേശികളായ അമല്‍ സ്വാലിഹും, ഗൂഢാലോചന നടത്തിയ സൈനുദ്ദീനും നവാസും ആണ് പൊലീസ് പിടിയിലായത്. ഇരുപത്തി രണ്ടാം തീയതിയാണ് ഒല്ലൂക്കര സ്വദേശിയായ ഷമീര്‍ വെട്ടേറ്റ് മരിച്ചത്. മീന്‍ വില്‍പനക്കെത്തിയ ഷമീറിന്റെ വാന്‍ തടഞ്ഞ് പ്രതികള്‍ ആക്രമിക്കുകയായിരുന്നു.
അമല്‍ സ്വാലിഹ് ആണ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഷമീറിനെ പിന്തുടര്‍ന്ന് വെട്ടിയത്. ഗൂഢാലോചന നട ത്തിയ നവാസിനെ കൊല്ലപ്പെട്ട ഷമീര്‍ നേരത്തെ ആക്രമിച്ചിരുന്നു. നവാസിന്റെ കുടുംബാംഗങ്ങളെ ഇയാള്‍ വ്യക്തിഹത്യ നടത്തിയതായും പ്രതികള്‍ പറയുന്നു. ഗൂഢാലോചനയിലെ മറ്റൊരു പങ്കാളിയായ സൈനുദ്ദീനും ഷമീറും തമ്മില്‍ ശത്രുത നിലനിന്നിരുന്നു.
ീന്‍ വില്‍പ്പന സംബന്ധിച്ച തര്‍ക്കവും ഇവര്‍ക്കിടയിലുണ്ടായിരുന്നു. ഈ പ്രശ്നങ്ങള് കൊലപാതകത്തി ലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തിനു ശേഷം കടന്നുകളഞ്ഞ പ്രതികളെ പ്രത്യേക അന്വേഷണ സംഘം വളാഞ്ചേരിയില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് പ്രതികളെ സംഭവസ്ഥലത്തെ ത്തിച്ച് തെളിവെടുത്തു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരു കയാണെന്നും പോലീസ് പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.