കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും ഇടുക്കിയിലെ ജലനിരപ്പും കാലാവസ്ഥയില്‍ സംഭ വിച്ചേ ക്കാവുന്ന വ്യതിയാനങ്ങളും കണക്കിലെടുത്താണ് സമിതിയുടെ അ ന്തിമ തീരുമാനം
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ താഴെയായി നിലനിര്‍ത്തണമെന്ന് മേല്‍നോട്ട സമിതി റിപ്പോര്‍ട്ട്. മേല്‍നോട്ട സമിതി അധ്യക്ഷനും കേ ന്ദ്ര ജലക്കമ്മീഷന്‍ അംഗവുമായ ഗുല്‍ ഷന്‍ കുമാറിന്റെ അധ്യക്ഷതയില്‍ തമിഴ്നാട്- കേരള ജലവിഭവ സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയിരു ന്നു. ഇതിനെത്തുടര്‍ന്നാണ് നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടി മതിയെ ന്ന് ടെക്നിക്കല്‍ കമ്മിറ്റി തീരുമാനിച്ചത്. റിപ്പോര്‍ട്ട് ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും ഇടുക്കിയിലെ ജലനിരപ്പും കാലാവസ്ഥയില്‍ സംഭവിച്ചേ ക്കാവുന്ന വ്യതിയാനങ്ങളും കണക്കിലെടുത്താണ് സമിതിയുടെ അ ന്തിമ തീരുമാനം. ഇടുക്കി അണക്കെ ട്ടില്‍ 90 ശതമാനത്തോളം നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴു ക്കി വിട്ടാല്‍ വലിയ അപകടത്തിലേക്ക് വഴിവെക്കും.
മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. അണക്കെട്ടി ലെ ജലനിരപ്പുമായി ബന്ധപ്പെട്ട് കേരള വും തമിഴ്നാടും തമ്മില്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. 137 അടിയില്‍ കൂടുതല്‍ വെള്ളം അണക്കെട്ടി ല്‍ നിലനിര്‍ത്താന്‍ സാധിക്കി ല്ലെന്ന് യോഗത്തില്‍ കേരളം അറിയിച്ചിരുന്നു.കൂടുതല്‍ വെള്ളം ഒഴുക്കിയാ ല്‍ ഇടുക്കി ഡാമിന് തടഞ്ഞുനിര്‍ത്താന്‍ സാധിക്കില്ലെന്ന ആശങ്കയും ഉന്നയിച്ചിരുന്നു.എന്നാല്‍ 138 അടി യില്‍ നിലനിര്‍ത്താമെന്നായിരുന്നു തമിഴ്നാടിന്റെ നിലപാട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.