Breaking News

കീം എൻട്രൻസ്: ബഹ്‌റൈനിൽ പരീക്ഷാകേന്ദ്രം പരിഗണനയിൽ

മനാമ : കേരളാ എഞ്ചിനിയറിങ്, ആർക്കിടെക്ച്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് പരീക്ഷയ്ക്ക് (KEAM) ബഹ്‌റൈനിലും പരീക്ഷാകേന്ദ്രം പരിഗണിക്കുന്നു. നിലവിൽ യുഎഇയിൽ മാത്രമാണ് ജിസിസി രാജ്യങ്ങളിൽ ഉള്ള ഒരേ ഒരു പരീക്ഷാകേന്ദ്രം. ബഹ്‌റൈനിൽ ജോയിന്റ് എൻട്രൻസ് എക്സാം, (JEE ) നീറ്റ് (National Eligibility cum Entrance Test) പരീക്ഷകൾക്ക് നേരത്തെ തന്നെ സെന്ററുകൾ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും കീമിന് പരീക്ഷാകേന്ദ്രം ഉണ്ടായിട്ടില്ല.
ഇതേ തുടർന്ന് ബഹ്‌റൈനിലെ വിദ്യാർഥികൾ കീം പരീക്ഷയ്ക്കായി കേരളത്തിലേക്ക് പോകേണ്ട അവസ്‌ഥയാണ്. മുംബൈ, ഡൽഹി, ദുബായ് തുടങ്ങിയവിടങ്ങളിലാണ് മറ്റു പരീക്ഷാകേന്ദ്രങ്ങൾ ഉള്ളത്. നിലവിൽ അപേക്ഷയിൽ ബഹ്‌റൈൻ കേന്ദ്രം കാണിക്കുന്നുണ്ടെങ്കിലും രണ്ടാമത്തെ ഓപ്‌ഷനായി ദുബായ് മാത്രമാണ് തിരഞ്ഞെടുക്കാനുള്ള അവസരമുള്ളത്.
ബഹ്‌റൈൻ സെന്റർ അവസാന നിമിഷം ലഭ്യമല്ലെങ്കിൽ ദുബൈയിലെ പരീക്ഷാ കേന്ദ്രത്തിൽ എത്തി പരീക്ഷ എഴുതേണ്ടിവരും. എന്നാൽ ഇക്കാര്യം തിരുവനന്തപുരത്തെ പരീക്ഷാ പ്രവേശന കമ്മിഷണറുടെ കാര്യാലയത്തിൽ അന്വേഷിച്ചപ്പോൾ ബഹ്‌റൈൻ  കേന്ദ്രം തിരഞ്ഞെടുത്തവർക്ക് അവിടെ കേന്ദ്രം അനുവദിക്കപ്പെട്ടില്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സെന്ററിൽ പരീക്ഷ എഴുതാനുള്ള അവസരം ലഭ്യമാകുമെന്നാണ്  മറുപടി ലഭിച്ചിട്ടുള്ളത്.
എന്നാൽ ഇക്കാര്യത്തിൽ രേഖാമൂലമുള്ള സ്‌ഥിരീകരണം നിലവിൽ ലഭിച്ചിട്ടില്ല. കൂടുതൽ വിദ്യാർഥികൾ ബഹ്‌റൈൻ കേന്ദ്രം തിരഞ്ഞടുക്കുകയാണെങ്കിൽ ബഹ്‌റൈനിൽ തന്നെ പരീക്ഷാ കേന്ദ്രം അനുവദിക്കാനാണ് സാധ്യത. ബഹ്‌റൈൻ കൂടാതെ ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, എന്നീ കേന്ദ്രങ്ങൾ കൂടി പരിഗണനയിലുണ്ടെന്ന്  പ്രവേശനപരീക്ഷാ കാര്യാലയത്തിന്റെ വെബ്‌സൈറ്റ്  സൂചിപ്പിക്കുന്നു. 

The Gulf Indians

Recent Posts

യാംബുവിൽ ലൈസൻസില്ലാതെ ടാക്സി സർവീസ്; 1,383 പേർ പിടിയിൽ

യാംബു: സൗദി പൊതുഗതാഗത അതോറിറ്റിയുടെ നിരീക്ഷണ–നിയന്ത്രണ നടപടികളുടെ ഭാഗമായി, ലൈസൻസില്ലാതെ ടാക്സി സർവിസ് നടത്തുന്നവർക്കെതിരെ രാജ്യമെമ്പാടും നടത്തിയ പരിശോധനകൾ ശക്തമാകുന്നു.…

5 hours ago

ദേശീയ ദിനം: യുഎഇയിൽ അവധി പ്രഖ്യാപിച്ചു; ‘ഏകീകൃത അവധി നയം’ പ്രാബല്യത്തിൽ, പ്രവാസികൾക്ക് ഗുണകരം

അബുദാബി: യുഎഇയുടെ ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു.…

6 hours ago

ബംഗ്ലാദേശ് വിദ്യാർത്ഥി പ്രക്ഷോഭ കേസിൽ ശൈഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക: 2024ലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്ന കേസിൽ ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ധാക്കയിലെ…

7 hours ago

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 weeks ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

3 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

This website uses cookies.