Breaking News

റമസാൻ: ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ഖത്തർ അമീർ; മാപ്പ് നൽകിയവരിൽ പ്രവാസികളും

ദോഹ : റമസാൻ പ്രമാണിച്ച് ഖത്തർ ജയിലുകളിൽ കഴിയുന്ന നിശ്ചിത എണ്ണം തടവുകാർക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പൊതുമാപ്പ് നൽകി. വർഷങ്ങളായി ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കാണ് റമസാന്റെ ഭാഗമായി മാപ്പ് നൽകിയത്.ഖത്തർ ന്യൂസ് ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ എത്ര തടവുകാർക്കാണ് മാപ്പു നൽകിയതെന്ന് വ്യക്തമല്ല. മാപ്പ് ലഭിച്ചവരുടെ വിവരങ്ങളും ലഭ്യമല്ല. മാപ്പ് ലഭിച്ചവരിൽ വിദേശികൾ ഉൾപ്പെടെ ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ദേശീയ ദിനം, റമസാൻ പോലുള്ള വിശേഷ സന്ദർഭങ്ങളിൽ അമീർ  പ്രതിയെ ഉത്തരവിലൂടെ മാപ്പ് നൽകി തടവുകാർക്ക് മോചനം നൽകാറുണ്ട്. പൊതുമാപ്പ് ലഭിച്ചവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി വരും ദിവസങ്ങളിൽ ജയിൽ മോചനം ലഭിക്കും. 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

5 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.