Breaking News

കാലാവസ്ഥാ മാറ്റം: ആരോഗ്യ-സുരക്ഷാ മുൻകരുതൽ വേണം; മുന്നറിയിപ്പുമായി ഖത്തറിലെ ആരോഗ്യ വിദഗ്ധർ.

ദോഹ : രാജ്യത്തെ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിൽ പൊതുജനങ്ങൾ ആരോഗ്യ, സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന മുന്നറിയിപ്പുകളുമായി ആരോഗ്യ വിദഗ്ധർ. ശൈത്യത്തിനും വേനലിനും ഇടയിലുള്ള കാലാവസ്ഥാ വ്യതിയാനത്തിനിടെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്നും അധികൃതർ. 
സൈനസ്, ശ്വാസകോശ സംബന്ധമായ അലർജികൾ തുടങ്ങിയ രോഗങ്ങളുള്ളവർ പ്രത്യേകിച്ചും മുൻകരുതലെടുക്കണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ (എച്ച്എംസി) എമർജൻസി മെഡിസിനിലെ സീനിയർ കൺസൽറ്റന്റ് ഡോ.വർദ അലി അൽസാദ് മുന്നറിയിപ്പ് നൽകി. തണുപ്പും പൊടിക്കാറ്റും മഴയും എല്ലാം ഇടകലർന്ന കാലാവസ്ഥയിൽ ശ്വാസകോശ സംബന്ധമായ അണുബാധയും ബ്രോഞ്ചൈറ്റിസുമാണ് പൊതുവേ കാണപ്പെടുന്നത്.
നിലവിലെ കാലാവസ്ഥാ മാറ്റത്തിൽ ആരോഗ്യ മുൻകരുതലുകളെടുക്കേണ്ടതിന്റെയും ആവശ്യമെങ്കിൽ വൈദ്യസഹായം തേടേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും ഡോ.വർദ അലി ചൂണ്ടിക്കാട്ടി. പ്രാഥമികാരോഗ്യ പരിചരണ കോർപറേഷനും (പിഎച്ച്സിസി) സമൂഹമാധ്യമങ്ങളിലൂടെ ആരോഗ്യ ബോധവൽക്കരണം സജീവമാക്കിയിട്ടുണ്ട്.
പൊടിക്കാറ്റ് ശക്തമാകുന്ന സമയങ്ങളിൽ  പരമാവധി വീട്ടിനുള്ളിൽ തന്നെ ഇരിക്കാൻ ശ്രദ്ധിക്കണമെന്ന് പിഎച്ച്സിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത കാറ്റിൽ വാഹനം ഓടിക്കുന്നതും ഒഴിവാക്കണം. ശക്തമായ കാറ്റ് വാഹനത്തിന്റെ ദിശ പെട്ടെന്ന് മാറ്റാനിടയാകുകയും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യും. കാറിന്റെ ഡോറും വിൻഡോയും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും സുരക്ഷാ നിർദേശത്തിൽ പറയുന്നു. 
രാജ്യം അൽ സരായത് കാലത്തിലേക്ക് പ്രവേശിച്ചതിനാൽ  ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്ന കാലമാണ് പ്രാദേശികമായി അല്‍ സരായത് എന്നറിയപ്പെടുന്നത്. ക്ഷണനേരത്തില്‍ ആകാശം മേഘാവൃതമാകുകയും ഇടിമിന്നലോടു കൂടിയ കനത്ത മഴയും പൊടിക്കാറ്റും ഉണ്ടാകുകയും ചെയ്യുന്നതാണ് അല്‍ സരായത്തിന്റെ പ്രത്യേകത. വൈകുന്നേരത്തിനും രാത്രിക്കും ഇടയിലാണ് അപ്രതീക്ഷിതമായി കാലാവസ്ഥയില്‍ മാറ്റമുണ്ടാകുക. ചില പ്രദേശങ്ങളില്‍ മഴയ്ക്ക് തീവ്രതയേറും. മേയ് പകുതി വരെ അൽസരായത് കാലമാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.