Breaking News

ലോകത്തെ എല്ലാ പിതാക്കന്മാർക്കും യുഎഇയിലെ പ്രമുഖ മലയാളി വ്യവസായിയുടെ ആദരവ്; പദ്ധതിയിലേക്ക് 11.78 കോടി രൂപയുടെ സംഭാവന

ദുബായ് : ലോകത്തെ എല്ലാ പിതാക്കന്മാർക്കും യുഎഇയിലെ പ്രമുഖ വ്യവസായി ഡോ.ഷംഷീർ വയലിന്റെ ആദരം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമസാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ അദ്ദേഹം 11.78 കോടി രൂപ (50 ലക്ഷം ദിർഹം) നൽകി.
പിതാക്കന്മാരെ ആദരിക്കുന്നതിനും അർഹരായവർക്ക് ചികിത്സയും ആരോഗ്യസംരക്ഷണവും നൽകുന്നതിനുമായി ആരംഭിച്ച സുസ്ഥിര എൻഡോവ്മെൻറ് ഫണ്ട് മാതാപിതാക്കളോടുള്ള ബഹുമാനം, കാരുണ്യം, ഐക്യദാർഢ്യം എന്നീ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യുഎഇയുടെ സ്ഥാനം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടാണ്.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിയിൽ പങ്കാളിയായതിന് ഡോ. ഷംഷീറിനെ ആദരിച്ചു.സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വ്യക്തികളുടെ ജീവിതത്തിൽ വെളിച്ചവും പ്രത്യാശയും പകരുന്ന ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതി യുഎഇയുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. നമ്മുടെ ജീവിതത്തിൽ പിതാക്കന്മാർ വഹിക്കുന്ന പങ്ക്, അവരുടെ സമർപ്പണം, നല്ലൊരു തലമുറയെ വാർത്തെടുക്കാനുള്ള അവരുടെ ത്യാഗങ്ങൾ എന്നിവയ്ക്കെല്ലാമുള്ള  ആദരവാണ് ഫാദേഴ്സ് എൻഡോവ്മെന്റ് ഫണ്ടിലേക്കുള്ള ബുർജീലിന്റെ സംഭാവന.
മറ്റുള്ളവർക്ക് കൈത്താങ്ങാവുക എന്ന ബുർജീലിന്റെ ആശയത്തോട് ചേർന്ന് നിൽക്കുന്നതാണിത്. മാത്രമല്ല, ഇതിലൂടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സിന്റെ ജീവകാരുണ്യ പ്രവർത്തന വ്യാപ്തി ആഗോളതലത്തിൽ വർധിപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റമസാനിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതികളിലെ സ്ഥിരം പങ്കാളിയാണ് ഡോ. ഷംഷീർ. പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കാനുള്ള മുൻ വർഷങ്ങളിലെ പദ്ധതിയിലും അദ്ദേഹം  ഭാഗമായിരുന്നു.
പദ്ധതിയിലേക്ക് സംഭാവന നൽകാം
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയിലേക്ക് സംഭാവന നൽകാം. ഇതിനായി  വെബ്സൈറ്റ് (Fathersfund.ae), കോൾ സെന്റർ (800 4999), ദുബായ് നൗ (Dubai Now) ആപ്പ്, ദുബായ് കമ്മ്യൂണിറ്റി സംഭാവന പ്ലാറ്റ്ഫോമായ ജൂഡ് (Jood.ae), ബാങ്ക് ട്രാൻസാക്‌ഷൻ, എസ്എംഎസ് (10 ദിർഹം സംഭാവന ചെയ്യാൻ 1034 എന്ന നമ്പറിലേക്കും, 50 ദിർഹം സംഭാവന ചെയ്യാൻ 1035 ലേക്കും, 100 ദിർഹം സംഭാവന ചെയ്യാൻ 1036 ലേക്കും, 500 ദിർഹത്തിന് 1038 ലേക്കും ‘ഫാദർ’ എന്ന് എസ്എംഎസ് ചെയ്യുക) എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.