Home

കാട്ടുപന്നിയെ കൊല്ലാന്‍ അനുവദിക്കില്ല,ക്ഷുദ്രജീവിയായി പ്രഖ്യാപനവും സാധ്യമല്ല;വനം മന്ത്രിയുടെ ആവശ്യം തള്ളി കേന്ദ്രം

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കല്‍ എളുപ്പമല്ലെന്നും നിയന്ത്രണമില്ലാതെ കൊല്ലുന്നത് അനു വദിക്കാനാകില്ലെന്നും കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചതായി വനം മന്ത്രി എകെ ശശീന്ദ്രന്‍

ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കല്‍ എളുപ്പമല്ലെന്നും നിയന്ത്രണമില്ലാതെ കൊ ല്ലുന്നത് അനുവദിക്കാനാകില്ലെന്നും കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചതായി വനം മന്ത്രി എകെ ശശീന്ദ്രന്‍.

വന്യജീവി ആക്രമണത്തില്‍ എല്ലാ സഹായവും കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനം മുന്നോട്ടുവച്ച 620 കോടിയുടെ പദ്ധതിക്ക് കേന്ദ്രത്തിന്റെ പിന്തു ണയുണ്ട്.ഫണ്ട് ലഭ്യത അനുസരിച്ച് സഹാ യിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയെന്നും കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായുള്ള കൂടി ക്കാഴ്ചയ്ക്കു ശേഷം ശശീന്ദ്രന്‍ പറഞ്ഞു.

മനുഷ്യജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ ഒരു വര്‍ഷത്തേക്കു ക്ഷുദ്രജീവിയായി പ്രഖ്യാ പിക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ ഉന്നയിച്ചുവെങ്കിലും കേന്ദ്ര മന്ത്രി പരിമിതി അറിയിക്കുകയായിരുന്നു. ഈ വിഷയം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനു പലതവണ കത്തുകള്‍ അയച്ചെങ്കിലും അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തി ലാണു ശശീന്ദ്രന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.