കല്ല്യാണങ്ങള്‍ക്ക് ആളുകൂടാന്‍ അനുവദിക്കാതിരിക്കുകയും മദ്യം വാങ്ങാന്‍ യാതൊരുവിധ നിയ ന്ത്രണങ്ങളുമില്ലാതെ ആളുകള്‍ കൂട്ടം കൂടുന്നതിനെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നില പാടിനെതിരേ പ്രതീകാത്മ വിവാഹം സംഘടിപ്പിച്ച് പ്രതിഷേധം
കോഴിക്കോട് : കല്ല്യാണങ്ങള്‍ക്ക് ആളുകൂടാന്‍ അനുവദിക്കാതിരിക്കുകയും മദ്യം വാങ്ങാന്‍ യാതൊ രുവിധ നിയന്ത്രണങ്ങളുമില്ലാതെ ആളുകള്‍ കൂട്ടം കൂടുന്നതിനെതിരെ നടപടി സ്വീകരിക്കാത്ത സര്‍ ക്കാര്‍ നിലപാടിനെതിരേ പ്രതീകാത്മ വിവാഹം സംഘടിപ്പിച്ച് പ്രതിഷേധം. കോഴിക്കോട്ടെ ബെവറേ ജിന് മുന്‍പില്‍ പൊതുനിരത്തില്‍ കതിര്‍മണ്ഡപം തീര്‍ത്തായിരുന്നു കല്യാണം നടത്തി കാറ്ററിംഗ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്.
ബൈപാസിലെ നടപ്പാതയിലേയ്ക്ക് അപ്രതീക്ഷിതമായാണ് വധൂവരന്മാര്‍ വിവാഹ വസ്ത്രങ്ങളണിഞ്ഞ് സമരത്തിനിടെ എത്തിയത്. വധൂവരന്മാ ര്‍ എന്തിനെത്തി എന്ന് സമരക്കാര്‍ തന്നെ അമ്പരന്നപ്പോള്‍ പെരുവഴി കതിര്‍മണ്ഡപമായി. വിവാഹച്ചടങ്ങുകളും പാട്ടും കച്ചേരിയും മാലയിടലും താലികെട്ടു മു ള്‍പ്പെടെ അരങ്ങേറി. കാഴ്ചക്കാര്‍ കുരവയിട്ടും കയ്യടിച്ചും വധൂവരന്മാരെ അനുഗ്രഹിച്ചു.
കാറ്ററിങ് അസോസിയേഷന്റെ സമരത്തിന്റെ ഭാഗമായാണ് പ്രതീകാത്മക വിവാഹം നടന്നതെന്ന് പിന്നാലെ ഭാരവാഹികളുടെ അറിയിച്ചു.വധുവരന്മാര്‍ കാറ്ററിംഗ് തൊഴിലാളികളാണ്.യഥാര്‍ത്ഥ ജീ വിതത്തില്‍ രണ്ടു വീട്ടുകാരാണെന്ന വിശദീകരണം മാലയും ബൊക്കെയുമായി നില്‍ക്കുന്ന ‘വധൂ വരന്മാരന്മാര്‍ ‘ വെളിപ്പെടുത്തി.
വ്യാപാരികള്‍ കടയടപ്പ് സമരത്തില്‍ ആണെങ്കിലും കോഴിക്കോട് എരഞ്ഞിപ്പാലം ബൈപാസിലെ ബെവറേജിന് മുന്‍പില്‍ നീണ്ട ക്യൂ രാവിലെ മുതല്‍ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ക ഴിഞ്ഞ ഒരു വര്‍ഷമായി പണി മുടങ്ങിയ കാറ്ററിങ് ജീവനക്കാര്‍ ഓള്‍ കേരളാ കാറ്ററിങ് അസോസി യേഷന്‍ നേതൃത്വത്തില്‍ സംഘടിച്ച് ബെവറെജിനു മുന്‍പിലേക്ക് എത്തിയത്. എം കെ രാഘവന്‍ എംപി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
വിവാഹത്തിനും അനുബന്ധ ചടങ്ങുകള്‍ക്കും ഇരുപതോളം ആളുകള്‍ക്ക് മാത്രം അനുമതി നല്‍ കുകയും ബീവറേജ് പോലുള്ള സ്ഥലത്തു നൂറ്റി അന്‍പതോളം ആളുകള്‍ കൂട്ടം കൂടി നില്‍ക്കുക യും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബീവറേജ് ഔട്ട്‌ലെറ്റിനു മുന്‍പില്‍ വെച്ച് തന്നെ ഇത്തരം സമരം നടത്തിയതെന്ന് സമര സംഘാടകരായ ഓള്‍ കേരളാ കാറ്ററിംഗ് അസോസിയേഷന്‍ വിശദീകരിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.