Breaking News

കര്‍ഷകസമരത്തിന് സമാപനം, ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു ; വിജയപ്രഖ്യാപനം ഉടന്‍

കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രം അറിയിച്ചതോടെ ഡല്‍ഹിയിലെ അതിര്‍ ത്തിമേഖലകളിലെ പ്രക്ഷോഭം കര്‍ഷകര്‍ ഇന്ന് അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രം അറിയിച്ചതോടെ ഡല്‍ഹിയിലെ അതിര്‍ത്തി മേ ഖലകളിലെ പ്രക്ഷോഭം കര്‍ഷകര്‍ ഇന്ന് അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാര്‍ രേഖാ മൂ ലം കിസാന്‍ സംയുക്ത മോര്‍ച്ചയ്ക്ക് ഉറപ്പ് നല്‍കി. സമരം അവസാനിപ്പിക്കാന്‍ സിംഘുവില്‍ സംയുക്ത മോ ര്‍ച്ച യോഗം പുരോഗ മിക്കുകയാണ്.

സിംഘുവിലെ ടെന്റുകള്‍ കര്‍ഷകര്‍ പൊളിച്ചു തുടങ്ങി.നേരത്തെ സമരം അവസാനിപ്പിച്ചാലേ കര്‍ഷകര്‍ ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. വൈകീട്ട് നാല് മണിയോടെ സമരം അവസാനിപ്പിച്ച് കര്‍ഷകര്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് സൂചന. ഔദ്യോഗിക തീരുമാ നമെടുക്കാന്‍ കിസാന്‍ മോര്‍ച്ചയുടെ കോര്‍ കമ്മറ്റി യോഗം ഇന്ന് ഉച്ചയ്ക്ക് ചേരും.

പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ മാത്രമെ കേസുകള്‍ പിന്‍വലിക്കുമെന്നാണ് സര്‍്ക്കാര്‍ നേരത്തെ അറി യിച്ചത്. എന്നാല്‍ ആദ്യം കേസുകള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരു ടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇന്നലെ വീണ്ടും കത്തയച്ചത്. കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും കേന്ദ്രം അറി യിച്ചു. സമരത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം തുടങ്ങിയ കര്‍ഷകര്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.

യുപിയിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്ര യുടെ പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയെ അറസ്റ്റ് ചെ യ്യുക എന്ന ആവശ്യം മാത്രമാണ് ഇനി ബാക്കിയുള്ളത്. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അക്കാര്യത്തില്‍ നിലപാട് അറിയി ക്കാ നാവില്ലെന്ന് കേന്ദ്രത്തിന്റെ വാദം കര്‍ഷകര്‍ അംഗീകരിച്ചു. അജയ് മിശ്രയ്ക്കെതിരെ കിസാന്‍മോര്‍ച്ച സം സ്ഥാന ഘടകം യുപിയില്‍ സമരം തുടരും.

മിനിമം താങ്ങു വിലയ്ക്ക് നിയമസാധുത നല്‍കുന്നതിന് നടപടി എടുക്കാമെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ അറി യിച്ച മറ്റൊരു നയം മാറ്റം.ഇതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കാര്‍ഷിക വിദഗ്ധരും സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിനിധികളും അടങ്ങുന്ന സമിതിയുണ്ടാക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാ ക്കിയിരുന്നു. കര്‍ഷകസമരത്തില്‍ മരിച്ചവര്‍ക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കിയ പഞ്ചാബ് സര്‍ ക്കാറിന്റെ മാതൃകയില്‍ ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാറുകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യ വും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. രേഖാമൂലം ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിച്ച് വി ജയ പ്രഖ്യാപനം നടത്താന്‍ കര്‍ഷകര്‍ ഒരുങ്ങുന്നത്. നേരത്തെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങ ളും രാഷ്ട്രപതി ഒപ്പിട്ടതോടെ റദ്ദായിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.