Saudi Arabia

അബൂദബിയില്‍ ഇലക്ട്രിക് ബസുകള്‍ സജ്ജം ; അടുത്ത വര്‍ഷം ഗതാഗതത്തിനിറക്കും, ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 95 കി മീറ്റര്‍

അബൂദബിയില്‍ ഗതാഗതത്തിന് സജ്ജമായ ഇലക്ട്രിക്ക് ബസുകള്‍. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഡീസല്‍ വാഹനങ്ങള്‍ക്കും മറ്റ് മലിനീകരണ വാഹനങ്ങള്‍ക്കും പക രമാവുന്ന പദ്ധതിയുടെ തുടക്ക മാണിതെന്ന് അധികൃതര്‍

അബൂദബി : അബൂദബിയില്‍ ഗതാഗതത്തിന് സജ്ജമായ ഇലക്ട്രിക്ക് ബസുകള്‍. സ്‌കൂള്‍ ബസുകള്‍ ഉള്‍ പ്പെടെയുള്ള എല്ലാ ഡീസല്‍ വാഹനങ്ങള്‍ക്കും മറ്റ് മലിനീകരണ വാഹനങ്ങള്‍ക്കും പകരമാവുന്ന പദ്ധതി യുടെ തുടക്കമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം അവസാനത്തോടെ അബൂദബിയി ല്‍ ഇലക്ട്രിക്ക് ബസുകള്‍ നിരത്തിലറങ്ങും.

ഇലക്ട്രിക് കാറുകള്‍,വാനുകള്‍,ലോറികള്‍ എന്നിവ ട്രയല്‍ നടത്താന്‍ ലക്ഷ്യമിടുന്നതെന്ന് പദ്ധതിക്ക് പിന്നി ലുള്ള കമ്പനി അധികൃതര്‍ പറഞ്ഞു. നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച പുതിയ ബസുകള്‍ ബുധനാഴ്ച തലസ്ഥാന ത്ത് നടന്ന ലോഞ്ചിങ് ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. അല്‍ ഫാഹിം ഗ്രൂപ്പിന്റെ ഭാഗമായ എമിറേറ്റ്‌സ് ഗ്ലോബല്‍ മോട്ടോര്‍ ഇലക്ട്രിക്, പവര്‍ ഗ്രിഡുകളിലെ വിദഗ്ധരായ ഹിറ്റാച്ചി എനര്‍ജി, ബാറ്ററി നിര്‍മാതാക്കളായയിന്‍ ലോങ് എനര്‍ജി എന്നിവ തമ്മിലുള്ള സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പൊതു ഗതാഗതത്തിനായി 34 സീറ്റുള്ള ബസും വിനോദ സഞ്ചാരത്തിന് 30 സീറ്റുള്ള ബസുകളാണ് ഇറ ക്കിയത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 95 കി മീറ്റര്‍ സഞ്ചരിക്കും. ബ സ് സ്റ്റോപ്പില്‍ നിര്‍ത്തുന്നതിനിടെ 10 സെക്കന്‍ഡിനകം ബാറ്ററി ചാര്‍ജ് ചെയ്യാവുന്ന ലോകത്തെ ഏറ്റവും വേഗമേറിയ ഫല്‍ഷ് ചാര്‍ജിങ് സംവി ധാനമുണ്ട്. ബസ് സ്റ്റോപ്പി ലും ഡിപ്പോയിലും ചാര്‍ജിങ് ചെയ്യാം. 25 വര്‍ഷം വരെ ഉപയോഗിക്കാവുന്ന ബാ റ്റിയില്‍ നിമിഷങ്ങള്‍ക്കകം 70 ശതമാനത്തിലേറെ ചാര്‍ജ് ചെയ്യാം. 320 കിലോവാട്ട് ശേഷി യുള്ള ബാറ്ററി 20 മിനുട്ട് കൊണ്ട് പൂര്‍ണമായും ചാര്‍ജാകും.

റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, വോള്‍വോ ബസ് കമ്പനി, ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി, മെറാസ് റിയല്‍ എസ്റ്റേറ്റ്, ഇലക്ട്രിക് ബസ് ചാര്‍ജിങ് വ്യവസായത്തിലെ മുന്‍നിരയി ലുള്ള എ ബി ബി ഗ്രൂപ്പ് എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ബഹുജന ഗതാഗത മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ആര്‍ ടി എയുടെ ശ്രമങ്ങളെ യാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.