Categories: IndiaKeralaNews

കപ്പലിലെ മോഷണം : രണ്ടു പേരെ എൻ.ഐ.എ അറസ്റ്റു ചെയ്തു

കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിർമ്മാണത്തിലിരിക്കെ നാവികസേനയുടെ വിമാനവാഹിനി കപ്പലിൽ നിന്ന് കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് മോഷ്ടിച്ച കേസിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റു ചെയ്തു. കപ്പലിൽ പെയിന്റിംഗ് തൊഴിലാളികളായ ബീഹാർ, രാജസ്ഥാൻ സ്വദേശികളാണ് പിടിയിലായത്.
2019 സെപ്തംബറിലാണ് മോഷണം നടന്നത്.
ജോലിയിൽ നിന്ന് ഒഴിവാക്കാൻ കരാറുകാരൻ തീരുമാനിച്ചതിൽ പ്രതികാരമായാണ് മോഷണം. കരാറുകാരനുമായുള്ള തർക്കത്തെ തുടർന്നാണ് ഇവരെ പിരിച്ചുവിടാൻ തീരുമാനിച്ചത്. മോഷ്ടിച്ച ഹാർഡ് ഡിസ്‌ക് എന്തു ചെയ്‌തെന്ന് വ്യക്തമായിട്ടില്ല.
നിർമ്മാണത്തിന്റെ ഭാഗമായി കപ്പലിൽ സ്ഥാപിച്ച കമ്പ്യൂട്ടറുകളിൽ പരീക്ഷണത്തിനായി പ്രവർത്തിപ്പിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. 2.10 ലക്ഷം രൂപയോളം വിലമതിക്കുന്ന മൂന്നു ഹാർഡ് ഡിസ്‌കുകൾ, ആറ് റാമുകൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.
കപ്പലിൽ ജോലി ചെയ്തവരുടെ വിരലടയാളം ഉപയോഗിച്ച നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് രാജ്യസുരക്ഷാ വിഷയമായതിനാൽ എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.