മനാമ : കുവൈത്തിൽ ഇന്നു നടക്കുന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനലിൽ മിന്നും പ്രകടനം കാഴ്ചവെയ്ക്കാനൊരുങ്ങി ബഹ്റൈൻ. ടീമിന് കനത്ത പിന്തുണയുമായി കളിയാവേശത്തിൽ രാജ്യവും. ഞായറാഴ്ച ബഹ്റൈനിൽ പൊതു അവധിയും പ്രഖ്യാപിച്ചു. ഇന്ന് ബഹ്‌റൈൻ സമയം 7 മണിക്ക് കുവൈത്തിലെ ജാബർ അൽ അഹമ്മദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് 26–ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനലിന്റെ വാശിയേറിയ പോരാട്ടം നടക്കുന്നത്. ഫൈനലിൽ ബഹ്റൈനും ഒമാനുമാണ് നേർക്കുനേർ.
ബഹ്‌റൈൻ ടീമിനും ആരാധകർക്കും പിന്തുണ നൽകാൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദേശപ്രകാരം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ജനുവരി 5 ന് രാജ്യത്തെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്.
കുവൈത്തിൽ നടക്കുന്ന ഗൾഫ് കപ്പ് കാണാൻ ബഹ്‌റൈനിൽ നിന്നും പോയ നൂറുകണക്കിന് ഫുട്ബാൾ ആരാധകർ മത്സരത്തിന് ശേഷം കുവൈത്തിൽ നിന്ന് മടങ്ങിയെത്തുമ്പോഴുള്ള കാലതാമസം പരിഗണിച്ചാണ് ഞായറാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബഹ്റൈൻ ആരാധകരെ കുവൈത്തിലേക്ക് എത്തിക്കുന്നതിന് പത്തോളം വിമാനങ്ങളാണ് അനുവദിച്ചിരിക്കുന്നത്. ബഹ്റൈൻ ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് ബെയോൺ, ഗൾഫ് എയർ, ബിബികെ (ബാങ്ക് ഓഫ് ബഹ്റൈൻ ആൻഡ് കുവൈത്ത്) എന്നിവയുടെ പിന്തുണയോടെ ബഹ്റൈൻ ഒളിംപിക് കമ്മിറ്റിയാണ് വിമാനങ്ങൾ ഏർപ്പെടുത്തിയത്.
അറേബ്യൻ ഗൾഫ് കപ്പിൽ കുവൈത്തിനെ ഏകപക്ഷീയമായ 1 ഗോളിന് മുട്ടുകുത്തിച്ചാണ് ബഹ്റൈൻ ഫൈനലിൽ പ്രവേശിച്ചത്. ചൊവ്വാഴ്ച നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ സൗദി അറേബ്യയെ തകർത്താണ് ഒമാന്റെ ഫൈനൽ പ്രവേശനം. 10 പേരുമായി കളിച്ച് സെമി ഫൈനലിൽ കുവൈത്തിനെ തറപറ്റിക്കാൻ കഴിഞ്ഞതിലുള്ള ആത്മവിശ്വാസം ബഹ്റൈനുണ്ട്.
52-ാം മിനിറ്റിൽ മെഹ്ദി അബ്ദുൽ ജബ്ബാർ ചുവപ്പ് കാർഡ് ലഭിച്ചു പുറത്തായതോടെ ബഹ്റൈൻ ടീം 10 പേരായി ചുരുങ്ങിയെങ്കിലും 75-ാം മിനിറ്റിൽ മുഹമ്മദ് മർഹൂം നേടിയ ഗോളിലൂടെയാണ് ബഹ്റൈൻ വിജയിച്ച് ഫൈനലിൽ എത്തിയത്. ഫൈനലിൽ രണ്ടാം തവണയും ഗൾഫ് കപ്പ് കിരീടം ലഭിക്കുമെന്ന സ്വപ്നത്തിലാണ് ബഹ്‌റൈൻ സംഘവും ബഹ്‌റൈനിലെ ഫുട്‍ബോൾ ആരാധകരും. നേരത്തെ രണ്ടു തവണ ഗൾഫ് കപ്പ് കിരീടം ഉയർത്തിയ എതിരാളി ഒമാനും മികച്ച ഫോമിലാണ്. ഒരു കളിയും തോൽക്കാതെയാണ് ഒമാന്റെ ഫൈനലിലേക്കുള്ള കുതിപ്പ് എന്നുള്ളത് എതിർ ടീമിന്റേയും ആത്മവിശ്വാസത്തിന്റെ കരുത്താണ്. ഫൈനലിൽ ബഹ്റൈനെ കീഴടക്കി മൂന്നാം കിരീട നേട്ടമാണ് ഒമാന്റെ ലക്ഷ്യം. ഗൾഫ് ഫുട്ബാൾ ഇതിഹാസ താരങ്ങളെ സമാപനച്ചടങ്ങിൽ ആദരിക്കും.
∙ ബഹ്‌റൈൻ വെള്ളയിലും ഒമാൻ ചുവപ്പിലും
അറേബ്യൻ ഗൾഫ് കപ്പിന്റെ (ഖലീജി സൈൻ 26) ഫൈനൽ മത്സരത്തിനായുള്ള സാങ്കേതിക ഏകോപന യോഗം ഹമദ് അൽ മന്നാഇ അധ്യക്ഷനായ ഗൾഫ് കപ്പ് മത്സര സമിതി നടത്തി. ഗ്രാൻഡ് ഹയാത്ത് (ഗ്രാൻഡ് 360) ഹോട്ടലിൽ നടന്ന യോഗത്തിൽ കമ്മിറ്റി അംഗങ്ങൾ, ഫൈനൽ മാച്ച് കമ്മീഷണർ, റഫറി അസെസ്സർ, ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷൻ പ്രതിനിധികൾ, ഫൈനൽ മത്സര സംഘാടക ടീം, ഇരു ടീമുകളുടെയും പ്രതിനിധികളും പങ്കെടുത്തു. ടീമുകളുടെ വരവ് സമയം, ട്രോഫി അവതരണ ചടങ്ങ്, മറ്റ് അനുബന്ധ കാര്യങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ഏകോപന വശങ്ങളും ചർച്ചകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി ബിഎൻഎ അറിയിച്ചു. അവസാന മത്സരത്തിൽ ഒമാൻ ചുവപ്പ് അണിയുമ്പോൾ ബഹ്‌റൈൻ വെള്ളയിൽ കളിക്കുമെന്ന് ഉറപ്പായി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.