മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം എണ്‍പത്തിയാറാം വയസ്സിലാ ണ് സ്റ്റാന്‍ലി ജോസ് തന്റെ പുതിയ മലയാള ചിത്രവുമായി പ്രേക്ഷകരിലേക്കെത്തുന്നത്. അദ്ദേഹത്തിന്റെ പത്‌നി കനകം സ്റ്റെല്ല കഥയും തിരക്കഥയുമെഴുതിയ ‘ലൗ ആന്റ് ലൈഫ്’ താമസിയാതെ പ്രേക്ഷകരിലെത്തും
ഉദയായുടെ ഒട്ടുമുക്കാല്‍ സിനിമകളുടെയും അസോസിയേറ്റ് ഡയറക്ടര്‍ സ്റ്റാ ന്‍ലിയായിരുന്നു. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, തച്ചോളി അമ്പു, പടയോട്ടം തു ടങ്ങിയ ചിത്രങ്ങളുടെയെല്ലാം വിജയത്തിന് പിന്നില്‍ സ്റ്റാന്‍ലി ജോസ് ഉണ്ടാ യിരുന്നു. അന്തകുയില്‍ നീ താനാ എന്ന തമിഴ് ചിത്രത്തിന് ശേഷം അദ്ദേഹം ഒരുക്കുന്ന പുതിയ ചിത്രമാണ് ലൗ ആന്‍ഡ് ലൈഫ്. പ്രണയമാണ് ചിത്രത്തിന്റെ പ്രമേയമെങ്കിലും മലയാ ള സിനിമയില്‍ ഇന്നേവരെ പരീക്ഷിക്കാത്ത പ്രണയത്തിന്റെ മറ്റൊരു തലമാണ് ഈ ചിത്രത്തില്‍ താന്‍ അ വതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ സ്റ്റാന്‍ലി ജോസ് പറഞ്ഞു. നമ്മള്‍ സിനിമകളില്‍ കണ്ടിട്ടുള്ള പ്രണ യാനുഭവങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഈ ചിത്രം- അദ്ദേഹം വ്യക്തമാക്കി. സ്റ്റാന്‍ലിജോസിന്റെ എ ല്ലാ ചിത്രങ്ങള്‍ക്കും കഥ ഒരുക്കിയത് ഭാര്യ കനകം സ്റ്റെല്ലയായിരുന്നു. അങ്ങനെ വേറിട്ട പുതുമയും ഇ വരു ടെ അപൂര്‍വമായ സിനിമാ ജീവിതത്തിലുണ്ട്.
വേഴാമ്പല്‍, അമ്മയും മകളും, ആ പെണ്‍കുട്ടി നീയായിരുന്നെങ്കില്‍, അന്ത കുയില്‍ നീ താനാ തുടങ്ങിയ ചിത്രങ്ങളാണ് സ്റ്റാന്‍ലി ജോസ് സ്വതന്ത്രമായി സംവിധാനം ചെയ്ത ചിത്രങ്ങ ള്‍. പ്രമുഖ താരങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തി ഒരുക്കിയ ചിത്രമാണ് ‘ലൗ ആന്റ് ലൈഫ്’. ഡോ.പ്രേംകുമാര്‍ വെഞ്ഞാറമൂട്, അഭിനയ്, ശോഭപ്രിയ, അശ്വിന്‍ സജീവ്, ധനേശ്വരി, മജീദ്, ടോണി, സെ ല്‍വരാജ് കണ്ണേറ്റില്‍, മദന്‍ലാല്‍, മോളി കണ്ണമാലി, ഷിബു തിലകന്‍, ഷാജി മുഹമ്മ, സലിം കലവൂര്‍ തുട ങ്ങിയവരാണ് അഭിനേതാക്കള്‍.
ബാനര്‍: നവോത്ഥാന ക്രിയേഷന്‍സ്, സംവിധാനം:സ്റ്റാന്‍ലി ജോസ്, കഥ,തിരക്കഥ: കനകം സ്റ്റെല്ല, ക്യാമ റ:ഷാജി ജേക്കബ്, എഡിറ്റര്‍: എയ്ജു,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി മുഹമ്മ, കോസ്റ്റ്യൂം:ഷാജി കൂന മ്മാവ്, മേക്കപ്പ്:ബോബന്‍ ആലപ്പുഴ, ഗാനരചന:ഡോ.പ്രേംകുമാര്‍ വെഞ്ഞാറമൂട്, സെല്‍വരാജ് കണ്ണേറ്റി ല്‍,ഡോ.ശ്രീരഞ്ജിനി, ഡോ.ഉഷാകുമാരി. സംഗീതം:ആന്റേഴ്‌സണ്‍ ആലപ്പുഴ, പശ്ചാത്തല സംഗീതം: ര ഞ്ജിത്ത്, പിആര്‍ഒ:പി ആര്‍ സുമേരന്‍, സ്റ്റുഡിയോ : കെ സ്റ്റുഡിയോസ്, ഡിസൈന്‍: എം ഡിസൈ ന്‍സ്.
പി.ആര്‍.സുമേരന്‍ (പി.ആര്‍.ഒ- 9446190254)
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.