പഴം ഇറക്കുമതിയുടെ മറവില്‍ 520 കോടി രൂപയുടെ മയക്കുമരുന്ന് കൂടി മുംബൈ യില്‍ ഡിആര്‍ഐ പിടികൂടി. മലയാളികളായ വിജിന്‍ വര്‍ഗീസും മന്‍സൂര്‍ തച്ചംപ റമ്പിലും അയച്ച കണ്ടെയ്നറില്‍ നിന്നാണ് വന്‍ ലഹരിമരുന്ന് വീണ്ടും പിടികൂടിയത്
മുംബൈ : പഴം ഇറക്കുമതിയുടെ മറവില്‍ 520 കോടി രൂപയുടെ മയക്കുമരുന്ന് കൂടി മുംബൈയില്‍ ഡിആര്‍ഐ പിടികൂടി. മലയാളികളായ വിജിന്‍ വര്‍ഗീസും മന്‍സൂര്‍ തച്ചംപറമ്പിലും അയച്ച കണ്ടെ യ്നറില്‍ നിന്നാണ് വന്‍ ലഹരിമരുന്ന് പിടികൂടിയത്. ഗ്രീന്‍ ആപ്പിള്‍ കൊണ്ടുവന്ന കണ്ടെയ്നറില്‍ നിന്നാണ് ഡിആര്‍ഐ അന്‍പതര കിലോയോളം കൊക്കെയ്ന്‍ പിടിച്ചെടുത്തത്. ഇരുവരുടേയും പേ രിലുള്ള രണ്ടാമത്തെ കണ്ടെയ്നറാണ് പിടിയിലായത്.
വിജിന്റെ യെമിറ്റോ ഫുഡ് ഇന്റര്‍നാഷണലിന്റെ മറവില്‍ ഓറഞ്ച് കണ്ടെയ്നറില്‍ ഇറക്കുമതി ചെയ്ത 1427 കോടിയുടെ ലഹരിമരുന്ന് നേരത്തെ പിടികൂടിയിരുന്നു.ഗ്രീന്‍ആപ്പിള്‍ കാര്‍ട്ടറിന്റെ മറവിലാണ് ഇത്തവണ 520 കോടിയുടെ കൊക്കെയിന്‍ കടത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഡിആര്‍ ഐയുടെ ഓപ്പറേഷന്‍. മന്‍സൂര്‍ തച്ചംപറമ്പി ലിന്റെ ജോഹന്നാസ് ബര്‍ഗിലെ മോര്‍ഫ്രഷ് എന്ന സ്ഥാ പനം വിജിന്‍ വര്‍ഗീസിന്റെ കൊച്ചി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡി ന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് ലഹരി ഇറക്കുമതി നടത്തിയിരിക്കുന്നത്.
രാജ്യത്ത് മലയാളികള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ലഹരി കടത്താണിത്. സംഭവവുമായി ബന്ധ പ്പെട്ട് കാലടി സ്വദേശിയായ വിജിന്‍ വര്‍ഗീസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ സൂത്രധാര നെന്ന് കരുതുന്ന മന്‍സൂറിനായി ഇന്റര്‍പോളിന്റേയടക്കം സഹായം തേടിയിരിക്കുകയാണ് ഡി ആര്‍ഐ.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.