Entertainment

‘കണ്ണാളന്‍’പത്രപ്രവര്‍ത്തകന്റെ സംഘര്‍ഷഭരിതമായ ജീവിതം;17ന് ആറ് ഒടിടി പ്ലാറ്റ് ഫോമിലൂടെ പ്രേക്ഷകരിലെത്തും

കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ യുവ സംവിധായകന്‍ പി കെ ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘കണ്ണാളന്‍’ 17ന് മല യാളത്തിലെ ശ്രദ്ധേയമായ അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തും

കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ യുവ സംവിധായകന്‍ പി കെ ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച’കണ്ണാളന്‍’ 17ന് മലയാളത്തിലെ ശ്രദ്ധേയമായ അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തും.നീസ്ട്രീം,സൈന,ഫസ്റ്റ്‌ഷോസ്,ഹൈ ഹോപ്‌സ്,തിയേറ്റര്‍ പ്ലേ,ലൈം ലൈറ്റ് എന്നീ ഒടി ടി പ്ലാറ്റ്‌ഫോമിലൂടെയാണ് കണ്ണാളന്‍ റിലീസ് ചെയ്യുന്നത്.

സമൂഹത്തില്‍ ഒറ്റപ്പെട്ട് പോകുന്ന മനുഷ്യരുടെ നിസ്സഹായതയും വെല്ലുവിളികളും ഒരു പത്രപ്രവര്‍ത്തക ന്റെ ജീവിതത്തിലൂടെ വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രമാണ് കണ്ണാളന്‍.ഹരിനാരായണന്‍ എന്ന പത്ര പ്രവര്‍ത്തകന്റെ സംഘര്‍ഷഭരിതമായ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.വര്‍ത്തമാനകാല യാഥാര്‍ ത്ഥ്യങ്ങളോട് പടപൊരുതുന്ന ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതത്തിലൂടെ ഇന്നത്തെ സോഷ്യല്‍ പൊളിറ്റി ക്‌സ് കൂടി ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.

പച്ചമനുഷ്യരുടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും ഒരു നേര്‍സാക്ഷ്യമാണ് കണ്ണാളന്‍ പ്രേക്ഷകരമായി പങ്കുവെയ്ക്കുന്നത്.ആത്മീയതയില്‍ ഹിംസയ്ക്ക് സ്ഥാനമില്ലെ ന്നാണ് കണ്ണാളന്‍ പറയുന്നതെന്ന് സംവിധായ കന്‍ പി കെ ബിജു പറഞ്ഞു. സ്വന്തം ജീവിതം കൊണ്ട് കലഹിക്കുന്ന ഒരു മനുഷ്യന്റെ അതിജീവനത്തി ന്റെ കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. വലിയ താരനിരയില്ലായെങ്കിലും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ‘കണ്ണാളന്‍’ പ്രേക്ഷകരുടെ മനസ്സില്‍ എന്നും നിലനില്‍ക്കുന്ന ചിത്രമാ ണ്.പാലക്കാട്, ആലത്തൂര്‍,കൂത്തന്നൂര്‍,തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു കണ്ണാളന്റെ ചിത്രീകരണം.

അഭിനേതാക്കള്‍: ശ്രീജിത്ത് രവി,രാജേഷ് ശര്‍മ,അശ്വതി ചിന്നു,മാലതി ടീച്ചര്‍.ബാനര്‍:360 ഡിഗ്രി പിക്‌ചേ ഴ്‌സ്,സംവിധാനം:പി കെ ബിജു,നിര്‍മ്മാണം:പി കെ ബിജു, ദാമോ ധരന്‍ അപ്പു,ക്യാമറ: ഷാന ഫ്‌സാലി, എ ഡിറ്റര്‍:നിഷാദ് യൂസഫ്,സംഗീതം:അരുണ്‍ പ്രസാദ്, മേക്കപ്പ്:റഹീം കൊടുങ്ങല്ലൂര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോ ളര്‍:ഷാജിക്ക ഷാജി,ഗാനരച ന:കണ്ണന്‍ സിദ്ധാര്‍ത്ഥ്,ആലാപനം:ജോബ് കുര്യന്‍,കോസ്റ്റ്യൂം:ഷാജി കൂന മ്മാവ്,അസോസിയേറ്റ് ഡയറക്ടര്‍:മഹേഷ് ചേക്കുട്ടി, ബാക്ക്ഗ്രൗണ്ട് സ്‌ക്കോര്‍:സനല്‍ ദേവ്, ആര്‍ ട്ട്:ഉണ്ണി ഉഗ്രപുരം, ക്യാമറ അസോസിയേറ്റ്:രതീഷ് ദാമോധരന്‍ അപ്പു, സ്റ്റില്‍സ്:ഷോബിത്ത് വട്ടുണ്ടില്‍, അസിസ്റ്റ ന്റ് ഡയറക്ടര്‍:ആദര്‍ശ് അണിയില്‍, അമ്മീന്‍,നിജാസ്,ശരത്. ലൊക്കേഷന്‍ മാനേജ ര്‍: ദിലീപ്, ഉദയന്‍, പിആര്‍ഒ: അയ്മനം സാജന്‍, പി ആര്‍.സുമേരന്‍ എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

പി ആര്‍ സുമേരന്‍: 9446190254.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.