Breaking News

‘കട്ടതിനോ കവര്‍ന്നതിനോ അല്ല, യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസ്’; കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടാന്‍ തയ്യാര്‍

വിധിയെ സ്വാഗതം ചെയ്യുന്നു. വിചാരണ നടക്കട്ടെ. പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധി പ്പിക്കും. കട്ടതിനോ കവര്‍ന്നതിനോ അല്ല യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്ത തിനാണ് കേസെ ന്ന് കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് മുന്‍മന്ത്രി കെടി ജലീല്‍. സുപ്രീം കോടതി വിധിയെ സ്വാഗ തം ചെയ്യുന്നു. കട്ടതിനോ കവര്‍ന്നതിനോ അല്ല യു ഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്തനിനാണ് കേസെന്നും ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പി ലായിരുന്നു മുന്‍മന്ത്രിയുടെ പ്രതികരണം.

‘യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടത്തിയ സമരത്തില്‍ നിയമസഭക്കകത്ത് വെച്ച് പ്രക്ഷുബ്ധമായ ചില രംഗങ്ങള്‍ അരങ്ങേറി. ബഹു മാനപ്പെട്ട സുപ്രിംകോടതി പ്രസ്തുത സംഭവവുമാ യി ബന്ധപ്പെട്ട് അന്നത്തെ നിയമസഭാ സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്ന് എടുത്ത കേ സി ലെ പ്രതികള്‍ വിചാരണ നേരിടണം എന്ന് വിധി പ്രസ്താവിച്ചിരിക്കയാണ്. വിധിയെ സ്വാഗതം ചെയ്യു ന്നു. വിചാരണ നടക്കട്ടെ. പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കും. കട്ടതിനോ കവര്‍ ന്നതിനോ അല്ല യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസ്’. കെ.ടി ജലീല്‍ ഫേസ്ബു ക്കില്‍ കുറിച്ചു.

കെ.എം മാണിയ്ക്കെതിരായ അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ബജറ്റ് അവതരണ വേളയില്‍ നിയമസഭ പ്രക്ഷുബ്ധമായത്. പ്രതിപക്ഷ അം ഗങ്ങള്‍ നിയമസഭയിലെ കംപ്യൂട്ടറും കസേരയും ഉള്‍പ്പെടെ വലിച്ചെറിഞ്ഞുകൊണ്ടാണ് പ്രതിഷേധിച്ചത്. വനിതാ അംഗങ്ങളെ കയ്യേറ്റം ചെയ്യുന്ന സംഭവവും സഭയില്‍ അരങ്ങേറി. 2015ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

നിയമസഭ കയ്യാങ്കളിക്കേസില്‍ പ്രതികളായ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, കെ.ടി ജലീല്‍ ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. കോടതിയില്‍ നിന്നും കടുത്ത വിമര്‍ശനമാണ് സര്‍ക്കാരിന് നേരിട്ടത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി കോടതി ഉത്തരവ്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.