UAE

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി യുഎഇ ; ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഇല്ല

ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഉണ്ടാവി ല്ല.അന്തിമ തീരുമാനത്തിനു കാത്തിരിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി

ദുബൈ : മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്കുള്ള വിമാന സര്‍ വീസുകള്‍ ആഗസ്റ്റ് ഏഴു വരെ നിര്‍ത്തിവച്ചതായി ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു. ബംഗ്ലാ ദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഉണ്ടാവി ല്ല.അ ന്തിമ തീരുമാനത്തിനു കാത്തിരിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് യുഎഇ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.

യുഎഇ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്ന് യു എഇയിലേക്ക് വിമാന സവീസ് ഉണ്ടാകില്ലെന്ന് യുഎഇയുടെ ദേശീയ വിമാന സര്‍വീസായ ഇത്തി ഹാദ് എയര്‍വെയ്‌സ് അറിയിച്ചു. യുഎഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതി നി ധികള്‍ എന്നിവര്‍ക്ക് പ്രവേശനത്തിന് തടസം ഉണ്ടാവില്ല. എങ്കിലും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ ഇവര്‍ തയ്യാറാവണമെന്ന് ഉത്തരവില്‍ പറയുന്നു.

അതേസമയം ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസിന് തടസ്സമില്ല. രണ്ടു ദിശയിലേക്കുമുള്ള കാര്‍ഗോ സര്‍വീസിനെയും ബാധിക്കില്ലെന്നും ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു. കഴിഞ്ഞദിവസം ഓഗസ്റ്റ് രണ്ടുവരെ ഇത്തിഹാദ് എയര്‍വെയ്‌സ് നിരോധനം നീട്ടിയിരുന്നു. ഇതാണ് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ അനന്തമായി നീട്ടിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.