Breaking News

കടല്‍ക്കൊല കേസ് ; 10 കോടി നഷ്ടപരിഹാരം, ഇറ്റാലിയന്‍ നാവികരുടെ ക്രിമിനല്‍ കേസ് റദ്ദാക്കുമെന്ന് സുപ്രീം കോടതി

കടല്‍ക്കൊല കേസില്‍ ഇറ്റലി കൈമാറിയ പത്ത് കോടി രൂപ സുപ്രീംകോടതിയില്‍ കെട്ടിവ ച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. നഷ്ടപരിഹാരത്തുകയില്‍ ആര്‍ക്കും തര്‍ക്ക മില്ലെന്നും അദ്ദേഹം അറിയിച്ചു.

ന്യൂഡല്‍ഹി : കടല്‍ക്കൊല കേസില്‍ ഇറ്റലി കൈമാറിയ പത്ത് കോടി രൂപ സുപ്രീംകോടതിയില്‍ കെട്ടിവച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. നഷ്ടപരിഹാരത്തുകയില്‍ ആര്‍ക്കും തര്‍ ക്കമില്ലെന്നും അദ്ദേഹം അറിയിച്ചു. ഇറ്റലി, ഇന്ത്യന്‍ സര്‍ക്കാര്‍, കേരളം എന്നിവര്‍ തമ്മിലാണ് ധാര ണയുണ്ടാക്കിയത്.

നഷ്ടപരിഹാരത്തുക കുടുംബങ്ങളെ നേരിട്ട് ഏല്‍പ്പിക്കാവുന്നതാണെന്നും ബോട്ടില്‍ ഉണ്ടായിരുന്ന, പരുക്കേല്‍ക്കാത്തവര്‍ക്ക് കൂടി നഷ്ടപരിഹാരം നല്‍കണമെന്നും കേരളം അറിയിച്ചു.

കുടുംബങ്ങള്‍ക്ക് വേണ്ടി ജില്ലാ കിക്ടര്‍മാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും പത്ത് കോടി നഷ്ടപരിഹാരം സുപ്രീംകോടതിയില്‍ കെട്ടിവച്ചി ട്ടുണ്ടെന്നും അത് എങ്ങനെ വിതരണം ചെയ്യ ണമെന്ന് കേരളത്തിന് തീരുമാനിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

അതേസമയം കടല്‍ക്കൊലക്കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാമെന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അറിയിച്ചു. കേസില്‍ സുപ്രീംകോടതി ഉത്തരവ് ജൂണ്‍ 15ന് പുറപ്പെടുവിക്കും.

ഇരകളുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഹൈക്കോടതിയിലേക്ക് മാറ്റുമെന്നും തുക യുടെ വിതരണം, നിക്ഷേപം എന്നിവയില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിക്ക് കഴിയുമെന്നും ജസ്റ്റിസ് എം ആര്‍ ഷാ അറിയിച്ചു.

കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കാമെന്നും കേന്ദ്രസര്‍ക്കാരിന്റെയും ഇറ്റലിയു ടെയും ആവശ്യം അംഗീകരിക്കുമെന്നും ഉത്തരവ് അടുത്ത ചൊവ്വാഴ്ച പറയാമെന്നും സുപ്രീം കോട തി വ്യക്തമാക്കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.