സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ഫെഡ് മുഖേന 2000 ഓണം സഹകരണ വിപണികള്‍ തുറന്നു. ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ എന്നിവവഴി കൃഷി വകുപ്പ് 2000 കാര്‍ഷിക ചന്ത സംഘടിപ്പിച്ചു
തിരുവനന്തപുരം : ഓണക്കാലത്ത് വിലക്കയറ്റം തടഞ്ഞത് സര്‍ക്കാരിന്റെ വിപണി ഇടപെടല്‍. സ പ്ലൈകോ,കണ്‍സ്യൂമര്‍ഫെഡ്,കൃഷി വകുപ്പ്, കുടും ബശ്രീ നേതൃത്വത്തില്‍ നാടെങ്ങും നടത്തിയ ഓണച്ചന്തകള്‍ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തി.
സൗജന്യ പലവ്യഞ്ജന കിറ്റ് നല്‍കിയതിന് പുറമെയാണ് സബ്സിഡി നിരക്കില്‍ ഓണച്ചന്തകള്‍ തു റന്നത്. സപ്ലൈകോ എല്ലാ ജില്ലാ കേന്ദ്രങ്ങ ളിലും താലൂക്ക് കേന്ദ്രങ്ങളിലും ഓണം ഫെയറുകള്‍ സം ഘടിപ്പിച്ചു. ചന്തകളില്ലാത്ത സ്ഥലങ്ങളില്‍ മാവേലി സ്റ്റോറുകള്‍ ഫെയറുകളാക്കി. ജില്ലാതല ചന്തക ളില്‍ ഗൃഹോപകരണങ്ങളും വിലക്കുറവില്‍ ലഭ്യമാക്കി. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചുമു തല്‍ 30 ശതമാനംവരെ വിലക്കിഴി വ് നല്‍കി.
സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ഫെഡ് മുഖേന 2000 ഓണം സഹകരണ വിപണികള്‍ തുറന്നു. ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ എന്നിവവഴി കൃഷി വകുപ്പ് 2000 കാര്‍ഷിക ചന്ത സംഘടിപ്പിച്ചു.
പൊതുവിപണിയിലേതിനേക്കാള്‍ കൂടിയ വിലയ്ക്കാണ് കര്‍ഷകരില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച ത്. 4220 ടണ്‍ പഴം-പച്ചക്കറി സംഭരിച്ചു. ഇതി നാല്‍ വിലക്കുറവിന് പുറമെ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവും കുറവായിരുന്നു. കുടുംബശ്രീയും മേളകള്‍ സംഘടിപ്പിച്ചു. ഓണ്‍ ലൈന്‍ വിപണന മേള ‘ഓണം ഉത്സവി’ലൂടെ സാധനങ്ങള്‍ ഡെലിവറി ചാര്‍ജില്ലാതെ വീടുകളിലെത്തിച്ചു.
കണ്‍സ്യൂമര്‍ഫെഡിന് വില്‍പ്പന 150 കോടി
ഓണക്കാലത്ത് 150 കോടിയുടെ വില്‍പ്പനയുമായി കണ്‍സ്യൂമര്‍ഫെഡ്. 10 ദിവസത്തെ ഓണവിപ ണി, ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് വഴി 90 കോടിയും വിദേശമദ്യവില്‍പ്പനവഴി 60 കോടി രൂപയുമാണ് ലഭിച്ചത്. 2000 ഓണ വിപണികളാണ് തുറന്നത്.13 ഇനം സാധനങ്ങള്‍ 50 ശതമാനം വരെ വിലക്കുറ വില്‍ നല്‍കി. തിരുവനന്തപുരത്തും എറണാകുളത്തും ഓണ്‍ലൈന്‍ ബുക്കിങ് വഴി ഹോം ഡെലി വറി നടത്തി. ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ നല്‍കാനായെന്ന് കണ്‍സ്യൂമ ര്‍ഫെഡ് എംഡി ഡോ. എസ് കെ സനില്‍ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.