Breaking News

ഓഗസ്റ്റ് 27 നിര്‍ണായകം; ഒന്നും രണ്ടുമല്ല; ഭൂമിയെ ലക്ഷ്യമിട്ടെത്തുന്നത് 5 ഛിന്നഗ്രഹങ്ങള്‍; ജാഗ്രതയില്‍ നാസ

ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമിട്ട് കൂടുതല്‍ ഛിന്നഗ്രഹങ്ങള്‍ പാഞ്ഞടുക്കുന്നുവെന്ന മുന്നറിയിപ്പുമായി നാസ. ഗവേഷകർ ഇതിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് എന്നും നാസ വ്യക്തമാക്കി. അടുത്ത ആഴ്ച ഈ അഞ്ച് ഛിന്നഗ്രഹങ്ങളും ഭൂമിയ്ക്ക് തൊട്ടരികിലായി എത്തും.

2020 ആർഎല്‍, 2021 ആർഎ 10, 2012 എസ്‌എക്‌സ് 49, 2016 ആർജെ 20, 2021 ടിജെ എന്നിങ്ങനെ പേര് നല്‍കിയിരിക്കുന്ന ഛിന്നഗ്രഹങ്ങള്‍ ആണ് ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നത്. ഓഗസ്റ്റ് 27, സെപ്തംബർ 1 എന്നീ ദിവസങ്ങളില്‍ ആകും ഇവ ഭൂമിയ്ക്ക് സമീപം എത്തുക. ഭൂമിയില്‍ ഇവ പതിയ്ക്കാനുള്ള സാദ്ധ്യതയും ഗവേഷകർ തള്ളിക്കളയുന്നില്ല. അതിനാലാണ് ഇവയുടെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുന്നത്.

2020 ആർഎല്‍ ആണ് ആദ്യമായി ഭൂമിയ്ക്ക് സമീപം എത്തുക. ഈ മാസം 27 ന് ആകും ഇത് ഭൂമിയ്ക്ക് സമീപം എത്തുക. 110 അടിയുള്ള ഈ ഛിന്നഗ്രഹം ഭൂമിയില്‍ നിന്നും 46 ലക്ഷം കിലോ മീറ്റർ അകലെയായി എത്തും. 92 അടിയുള്ള 2021 ആർഎ 10 ആകും 28 ന് എത്തുക. ഇവ ഭൂമിയില്‍ നിന്നും 26.11 ലക്ഷം കിലോ മീറ്റർ അകലത്തിലൂടെയാകും കടന്നു പോകുക എന്നാണ് നിഗമനം.
2012 എസ്‌എക്‌സ് 49 ഓഗസ്റ്റ് 29 നാകും ഭൂമിയ്ക്ക് സമീപം എത്തുക. ഭൂമിയില്‍ നിന്നും 42.9 ലക്ഷം കില മീറ്റർ അകലെയായി ഇത് കടന്നുപോകും. 2016 ആർജെ 20 ഓഗസ്റ്റ് 30 നും, 2021 ടിജെ സെപ്തംബർ 1നും ഭൂമിയ്ക്ക് സമീപം എത്തും. 2016 ആർജെ 20 ഭൂമിയില്‍ നിന്നും 69.9 ലക്ഷം കിലോ മീറ്റർ അടുത്ത് കൂടിയും, 2021 ടിജെ 63.6 ലക്ഷം കിലോമീറ്റർ അടുത്ത് കൂടിയുമാകും കടന്നുപോകുക.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.