Kerala

ഒളിവുജീവിതം സംശയാസ്പദം, രേഷ്മ സംരക്ഷണം നല്‍കിയതില്‍ ദുരൂഹത ; വീട്ടുടമസ്ഥന്‍ സിപിഎമ്മുകാരനല്ലെന്ന് എംവി ജയരാജന്‍

സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതി നിജില്‍ ദാസ് ഒളിച്ചിരുന്ന വീടിന്റെ ഉടമ സ്ഥന്‍ പ്രശാന്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെ ക്രട്ടറി എം വി ജയരാജന്‍. പ്രതിയായ ആര്‍എസ്എസുകാരനെ സിപിഎം പ്രവര്‍ത്തകര്‍ ആ രും സംരക്ഷിച്ചിട്ടില്ല- എം വി ജയരാജന്‍ വ്യക്തമാക്കി

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതി നിജില്‍ ദാസ് ഒളിച്ചിരുന്ന വീടി ന്റെ ഉടമസ്ഥന്‍ പ്രശാന്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയ രാജന്‍. പ്രതിയായ ആര്‍എസ്എസുകാരനെ സിപിഎം പ്രവര്‍ത്തകര്‍ ആരും സംരക്ഷിച്ചിട്ടില്ല. അതിന് കൂട്ടുനിന്നിട്ടുമില്ലെന്ന് എം വി ജയരാജന്‍ പറഞ്ഞു.

പ്രവാസിയായ പ്രശാന്തിന്റെ ഭാര്യ രേഷ്മയാണ് പ്രതിക്ക് സംരക്ഷണം നല്‍കിയതെന്നാണ് മനസ്സിലാക്കുന്ന ത്. അവര്‍ അധ്യാപികയുമാണ്. അങ്ങനെയൊരു സംരക്ഷണം നല്‍കാന്‍ ഇടയായതിന് പിന്നിലും ചില ദു രുഹതകളുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഫോണ്‍ കോള്‍ പരിശോധിച്ചതില്‍ നിന്നും അധ്യാപിക യ്ക്ക് പ്രതി നിജില്‍ ദാസുമായി തുടര്‍ച്ചയായ ബന്ധം ഉണ്ടെന്ന് പൊലീസിന് മനസ്സിലായിട്ടുണ്ട്.

ഇതുസംബന്ധിച്ച തുടരന്വേഷണത്തില്‍ അധ്യാപികയാണ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചതെന്ന് കണ്ടെ ത്തുന്നത്. ഈ സ്ത്രീ ആര്‍എസ്എസിന്റെ ഒരു ക്രിമിനലിനെ ഒളിവില്‍ പാര്‍പ്പിക്കാനും ഭക്ഷണം നല്‍കാനും വേണ്ടി നേതൃത്വപരമായ പങ്കുവഹിക്കുകയാണ് ചെയ്തത്. പ്രതി ഒളിച്ചിരുന്ന വീട് ഇപ്പോള്‍ ആളു താമസി ക്കുന്ന വീട് അല്ല. അധ്യാപിക ഉള്‍പ്പെടെ അണ്ടല്ലൂരിലാണ് കുടുംബത്തോടെ താമസിക്കുന്നത്. ഭര്‍ത്താവ് ഗള്‍ഫിലാണ്.

അണ്ടല്ലൂര്‍ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായപ്പോള്‍ പ്രശ്നപരിഹാരത്തിന് ചര്‍ച്ച നട ത്തുകയുണ്ടായി. ആ ചര്‍ച്ചയില്‍ താനും പങ്കെടുത്തിരുന്നു. ആ ചര്‍ ച്ചയില്‍ ഉടനീളം അധ്യാപികയുടെ ഭര്‍ ത്താവ് ആര്‍എസ്എസ് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.കോവിഡ് കാലത്ത് ഉത്സവങ്ങള്‍ക്ക് നി യന്ത്രണം ഉണ്ടായപ്പോള്‍ ആര്‍എസ്എസിനൊപ്പം ചേര്‍ന്ന് അവിടെ പ്രത്യക്ഷ സമരപരിപാടികള്‍ ആസൂ ത്രണം ചെയ്തതും അധ്യാപികയുടെ ഭര്‍ത്താവാണ്. അത്തരമൊരാള്‍ എങ്ങനെയാണ് സിപിഎമ്മായി മാറു കയെന്ന് എം വി ജയരാജന്‍ ചോദിച്ചു.

സംഭവസമയം മുതലോ ചിലപ്പോള്‍ അതിന് മുമ്പു മുതലോ അധ്യാപികയ്ക്ക് പ്രതിയുമായി ബന്ധമെ ന്താ ണ്?, എങ്ങനെയാണ് ഈ സ്ത്രീക്ക് ജോലി കിട്ടിയത്?, ആരാണ തിന് പിന്നില്‍?, ഇക്കാര്യങ്ങളെല്ലാം ആര്‍എ സ്എസും ബിജെപിയും വെളിപ്പെടുത്തേണ്ടതാണ്. കൊലക്കേസിലെ മുഖ്യപ്രതിയെ ഒളിവില്‍ പാര്‍പ്പിക്കു കയും ഭക്ഷണം ഒരു ക്കിക്കൊടുക്കുകയും ചെയ്തത് ഈ സ്ത്രീയാണ്. അതുകൊണ്ടു തന്നെ ഈ ഒളിവുജീവി തം സംശയാസ്പദമാണ്. അറസ്റ്റിലായ ഈ അധ്യാപികയുടെ വീടിന് നേര്‍ക്കു ണ്ടായ ബോംബ് ആക്രമണ ത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. എന്തെങ്കിലും സംഗതികള്‍ ചെയ്യണമെങ്കില്‍ പിണറായിയില്‍ സിപിഎമ്മിന് ഇ താണോ വഴിയെന്നും എം വി ജയരാജന്‍ ചോദിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

6 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.