ഓഹരി വിപണിയില്‍ തന്ത്രപരമായ നിക്ഷേപം നടത്തുന്നതില്‍ ജുന്‍ജുന്‍വാലയുടെ കഴിവ് താരതമ്യം ചെയ്യാനാകാത്തത്
ഓഹരി നിക്ഷേപ രംഗത്ത് അവസാന വാക്ക് രാകേഷ് ജുന്‍ജുന്‍വാലയുടേതായിരുന്നു.
ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഏതൊരാളും അനുകരിക്കാന്‍ ശ്രമിക്കുന്നതും ഉപദേശങ്ങള്‍ തേടുന്നതും രാകേഷ് ജുന്‍ജുന്‍വാലയില്‍ നിന്നുമാണ്.
കാരണം അയ്യായിരം രൂപ കടം വാങ്ങി ഓഹരി നിക്ഷേപ രംഗത്ത് ഇറങ്ങി 46,000 കോടി രൂപയുടെ ആസ്തിയുണ്ടാക്കിയ വിസ്മയ നിക്ഷേപകനാണ് അദ്ദേഹം.
കഴിഞ്ഞ മാര്‍ച്ച് 22 നാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ ഓഹരി നിക്ഷേപത്തിലെ നേട്ടം പ്രമുഖ മാധ്യമങ്ങളില്‍ വാര്‍ത്തയായത്.
സ്റ്റാര്‍ ഹെല്‍ത്ത് എന്ന കമ്പനിയുടെ ഒരു ഓഹരിയിന്‍മേല്‍ 32.20 രൂപയുടെ ഉയര്‍ച്ചയുണ്ടായ ദിവസമായിരുന്നു അന്ന്. ഒപ്പം ടൈറ്റാന്‍ കമ്പനിയുടെ ഓഹരിയില്‍ 118.70 രൂപയും ഉയര്‍ന്നു. വൈകീട്ടായതോടെ രാകേഷ് ജുന്‍ജുന്‍വാലയുടെ ആസ്തി ഉയര്‍ന്നത് 861 കോടി രൂപയായിരുന്നു. കാരണം ഈ രണ്ടു കമ്പനിയിലും രാകേഷിനു നിക്ഷേപം ഉണ്ടായിരുന്നു.
സ്റ്റാര്‍ ഹെല്‍ത്തില്‍ 10,07,53,935 ഓഹരികളും ടൈറ്റാന്‍ കമ്പനിയില്‍ 4,5250,970 ഓഹരികളുമാണ് രാകേഷിന് ഉണ്ടായിരുന്നത്. ഒരു ഓഹരിയില്‍ ഉണ്ടായ ഒരു രൂപയുടെ ഉയര്‍ച്ച പോലും അദ്ദേഹത്തിന് വലിയ സമ്പത്താണ് നല്‍കുന്നത്.
ടൈറ്റാന്റെ ഓഹരി വില 2587 രൂപയില്‍ നിന്ന് 2706 രൂപയായി ഉയര്‍ന്നതോടെയാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ ആസ്തി 537 കോടി രൂപയോളം ഉയര്‍ന്നത്. അതേ പോലെ സ്റ്റാര്‍ ഹെല്‍ത്തിന്റെ ഓഹരി വില 608.80 രൂപയില്‍ നിന്ന് 641 രൂപയായി ഉയര്‍ന്നതോടെ 324 കോടി രൂപ അദ്ദേഹത്തിന്റെ ആസ്തിയില്‍ അധികമായി ചേര്‍ന്നു.
ഓഹരി വിപണി എന്നത് അത്യന്തം അപകടം നിറഞ്ഞ ഒരു നിക്ഷേപ മേഖലയാണ്. അപ്രതീക്ഷിത നേട്ടവും ഒപ്പം തകര്‍ച്ചയും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഞാണിന്‍മേല്‍ കളിയില്‍ ഒത്തിരി പേര്‍ക്ക് അടിപതറിയിട്ടുണ്ട്. എന്നാല്‍,നിക്ഷേപത്തെ റിസ്‌ക് എടുത്തു തന്നെ നേരിടുന്ന രാകേഷിന് തിരിച്ചടി ലഭിച്ചിട്ടുള്ളത് അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ്.
തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള അപാര സിദ്ധിയും അദ്ദേഹത്തിനുണ്ട്.
ആകാശ എന്ന വിമാനകമ്പനിയാണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ സംരംഭം. വിജയ് മല്യയുടെ കിംഗ് ഫിഷറും ജെറ്റ് എയര്‍വേസും എല്ലാം പൊട്ടിപ്പൊളിഞ്ഞ മേഖലയിലേക്കാണ് ആകാശ എന്ന വിമാനകമ്പനിയുമായി രാകേഷ് ജുന്‍ജുന്‍വാല അടുത്തിടെ എത്തിയത്.
പലരും അദ്ദേഹത്തോട് ഇത് മണ്ടത്തരമല്ലേ എന്ന് ചോദിച്ചപ്പോള്‍ പരാജയപ്പെടാന്‍ താന്‍ ഒരുക്കമാണെന്നും ആകാശ ഒരു പരീക്ഷണമാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഈ മാസം ഏഴിനാണ് ആകാശ പ്രവര്‍ത്തനം ആരംഭിച്ചത്. സ്വപ്‌നം സഫലമായി ഒരാഴ്ച തികയും മുമ്പാണ് രാകേഷിന് വൃക്കരോഗം കലശമായത്.
അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായി വന്നു. ആശുപത്രിയില്‍ പ്രവേശിച്ച ശേഷം ഡയാലിസിസിലൂടെ ജീവിക്കാമെന്ന പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്.
രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടില്‍ മടങ്ങിയെത്തി വിശ്രമത്തിലായിരുന്നു അദ്ദേഹം. എന്നാല്‍, ഇന്ന് പുലര്‍ച്ചെ രോഗം കലശലാകുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.
ഫോബ്‌സ് മാസികയില്‍ ഇന്ത്യയുടെ മുപ്പത്തിയാറാമത്തെ കോടീശ്വരനായാണ് അദ്ദേഹത്തെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മരിക്കുമ്പോള്‍ 46,000 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളത്.
ചാര്‌ട്ടേഡ് അക്കൗണ്ടന്റ് ആയി കരിയര്‍ തുടങ്ങിയ രാകേഷിന് ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. ഭാര്യ രേഖ ജുന്‍ജുന്‍വാലയും ഓഹരി നിക്ഷേപകയാണ്. രാകേഷിന്റെയും രേഖയുടേയും പേരുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് ഇവരുടെ കമ്പനി രാരെ എന്റര്‍പ്രൈസസ് ആരംഭിച്ചത്. 1992 ലാണ് ഈ കമ്പനി സ്ഥാപിച്ചത്. നിഷിത (18)എന്ന മകളും അര്യമാന്‍, അര്യവീര്‍ (14) എന്നീ ഇരട്ട ആണ്‍കൂട്ടികളും ഇദ്ദേഹത്തിനുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.