Breaking News

“എങ്ങിനെ ഇങ്ങെനെയൊക്കെ പറയാന്‍ കഴിയുന്നു ? ” ജലീലിന് ഗവര്‍ണറുടെ വിമര്‍ശനം

കാശ്മീരിനെ കുറിച്ച് ജലീല്‍ പരാമര്‍ശിച്ചതില്‍ അതിയായ രോഷം പൂണ്ടാണ് ഗവര്‍ണര്‍ സൈനിക ക്യാമ്പില്‍ നടന്ന ചടങ്ങില്‍ പ്രസംഗിച്ചത്

 

തിരുവനന്തപുരം : ഇടത് എംഎല്‍എ കെടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന്‍.

ജലീല്‍ എംഎല്‍എയുടെ കാശ്മീര്‍ പരാമര്‍ശം കണ്ടു. വളരെ ദൗര്‍ഭാഗ്യകരമാണ്. ഇതൊന്നും അംഗീകരിച്ചുകൊടുക്കിനാവില്ല. ഇത്തരം പരാമര്‍ശം വളരെയധികം വേദനിപ്പിച്ചു. അജ്ഞതകൊണ്ട് പറഞ്ഞതാണോ അതോ എല്ലാം അറിഞ്ഞു കൊണ്ട് പറയുന്നതാണോ എന്ന് അറിയില്ല. ഇത്തരം അപമാനകരമായ പരാമര്‍ശങ്ങളെ കുറിച്ച് നമ്മള്‍ക്ക് ചര്‍ച്ച ചെയ്യേണ്ടിവരുന്നത് ദുര്യോഗമാണ്. ഇനി ഇതിനെ കുറിച്ച് ചര്‍ച്ച അരുത്. ഇത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സമയമാണ്.

ദേശീയ ഐക്യവും സ്വാതന്ത്ര്യവും അഭിമാന നിമിഷങ്ങള്‍ പകരുന്ന വേളയില്‍ എങ്ങിനെ ഒരു ഇന്ത്യാക്കാരന് ഇങ്ങിനെയൊക്കെ പറയാന്‍ കഴിയുന്നു എന്ന് ആശ്ചര്യപ്പെടുകയാണ്.

ഗവര്‍ണര്‍ പാങ്ങോട് സൈനിക ക്യാമ്പില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു.

കഴിഞ്ഞ ദിവസം കാശ്മീര്‍ പര്യടനത്തിനിടെയാണ് കെടി ജലീല്‍ എംഎല്‍എ വിവാദപരമായ പരാമര്‍ശം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നടത്തിയത്.

കാശ്മീരിനെ ആസാദ് കാശ്മീരെന്നും ഇന്ത്യന്‍ അധീന കാശ്മീരെന്നും വിശേഷിപ്പിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. ഇത് പാക്കിസ്ഥാന്റെ കാഴ്ചപ്പാടാണെന്ന് ബിജെപിയും മറ്റും അഭിപ്രായപ്പെട്ടിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.