Breaking News

ഒമാൻ ദേശീയ ദിനം ഇനി മുതൽ നവംബർ 20ന്

മസ്‌കത്ത് : ഒമാൻ ദേശീയ ദിനം ഇനി മുതൽ നവംബർ 20ന് ആഘോഷിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിക് പ്രഖ്യാപിച്ചു. സ്ഥാനാരോഹണ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1744 മുതൽ ഇമാം സയ്യിദ് അഹമ്മദ് ബിൻ സയ്യിദ് അൽ ബുസൈദിയുടെ കൈകളാൽ ഈ രാജ്യത്തെ സേവിക്കാൻ അൽ ബുസൈദി കുടുംബം നിയോഗിക്കപ്പെട്ട ദിവസമാണിതെന്ന് സുൽത്താൻ പറഞ്ഞു.
ദേശത്തിന്‍റെ പരമാധികാരത്തിനും പൗരൻമാരുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടി പോരാടുകയും വലിയ ത്യാഗങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ഒരു ലക്ഷത്തിലധികം പൗരൻമാർക്ക് പ്രയോജനം ലഭിക്കുന്ന 178 ദശലക്ഷം റിയാലിന്‍റെ ഗ്രാൻഡ് സുൽത്താൻ പ്രഖ്യാപിച്ചു. 1,700ൽ അധികം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന ഭവന സഹായ പദ്ധതിക്കുള്ള സാമ്പത്തിക വിഹിതം 15 ദശലക്ഷം റിയാലാക്കി ഉയർത്തുകയും ചെയ്തു. ഈ വർഷവും സാമൂഹിക സുരക്ഷാ പെൻഷനുകൾ നൽകുന്നത് തുടരും. ഇതോടൊപ്പം 2025ൽ പൗരൻമാർക്ക് സാമൂഹിക, ഇൻഷുറൻസ് വ്യാപിപ്പിക്കും. 350 റിയാലിൽ താഴെ പെൻഷൻ ഉള്ളവർക്ക് തുക വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.
ബന്ധപ്പെട്ട അധികാരികൾ പ്രഖ്യാപിച്ച ചട്ടങ്ങൾ അനുസരിച്ച് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിന് എല്ലാ ഗവർണറേറ്റുകളിലും വിവാഹ ഫണ്ടുകൾ സ്ഥാപിക്കുമെന്നും സുൽത്താൻ പ്രഖ്യാപിച്ചു. ഇതിനായി ഓരോ ഗവർണറേറ്റുകളിലേക്കും ഒരു ദശലക്ഷം റിയാൽ വീതം ആകെ 11 ദശലക്ഷം റിയാൽ നീക്കിവെക്കുമെന്നും സുൽത്താൻ തന്‍റെ പ്രസംഗത്തിൽ പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.