മസ്കത്ത് : ഈ വർഷം മൂന്ന് റോക്കറ്റുകൾ വിക്ഷേപിക്കാൻ ഒമാൻ ഒരുങ്ങുന്നു. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിലെ ഡയറക്ടർ ജനറലും ദേശീയ ബഹിരാകാശ പരിപാടിയുടെ തലവനുമായ ഡോ. സഊദ് അൽ ശുഐലിയാണ് പ്രാദേശിക മാധ്യമത്തോട് ഇക്കാര്യം പറഞ്ഞത്. ആദ്യത്തെ പരീക്ഷണ റോക്കറ്റായ ദുകം-1ന്‍റെ വിജയത്തെ തുടർന്നാണ് കൂടുതൽ വിക്ഷേപണത്തിന് ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.പരിസ്ഥിതി പഠനം, ആശയവിനിമയം, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിലെ ഗവേഷണത്തിലൂടെ ആഗോള ശാസ്ത്ര സമൂഹത്തിന് ഒമാന്‍റെ സംഭാവന വർധിപ്പിക്കുകയാണ് ദൗത്യങ്ങളുടെ ലക്ഷ്യം. ദുകം-1 രാജ്യത്തിന്‍റെ അഭിമാനകരമായ നേട്ടമായിരുന്നു. പദ്ധതിയിൽ 15 ഒമാനി എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ടിരുന്നതായും ഡോ. സഊദ് അൽ ശുഐലി പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് ഒമാന്‍റെ ആദ്യ പരീക്ഷണാത്മക റോക്കറ്റ് വിക്ഷേപിച്ചത്. ദുകമിലെ ഇത്‌ലാഖ് സ്‌പേസ്‌പോർട്ടിൽ നിന്നായിരുന്നു വിക്ഷേപണം. സമുദ്രനിരപ്പിൽ നിന്ന് 140 കിലോമീറ്റർ ഉയരത്തിൽ 1530 മീറ്റർ സെക്കൻഡ് വേഗതയിൽ ഏകദേശം 15 മിനിറ്റോളം റോക്കറ്റ് സഞ്ചരിച്ചു. 123 കിലോഗ്രാം ഭാരമുള്ള റോക്കറ്റിന് 6.5 മീറ്റർ ഉയരമാണുള്ളത്. സെക്കൻഡിൽ 1,530 മീറ്റർ വേഗതയിൽ ഉയരും. ഒമാനി സ്‌പേസ് കമ്പനിയായ നാഷനൽ എയ്‌റോസ്‌പേസ് സർവീസസ് കമ്പനി (നാസ്‌കോം) ആണ് ഇത്‌ലാഖ് സ്‌പേസ് പോർട്ടിന് നേതൃത്വം നൽകുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.