മസ്കത്ത് : ഒമാന്റെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നാഴികകല്ലാകാന്‍ ആദ്യ പരീക്ഷണാത്മക റോക്കറ്റ് ദുകം-1 വിക്ഷേപിച്ചു.. വ്യാഴാഴ്ച രാവിലെ 10.05ന് ദുകമിലെ ഇത്‌ലാഖ് സ്‌പേസ്‌പോര്‍ട്ടില്‍ നിന്നായിരുന്നു വിക്ഷേപണമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതികവിദ്യാ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച വിക്ഷേപണം നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ഒമാനി സ്‌പേസ് കമ്പനിയായ നാഷനല്‍ എയ്‌റോസ്‌പേസ് സര്‍വീസസ് കമ്പനി (നാസ്‌കോം) ആണ് 2023ല്‍ പ്രഖ്യാപിച്ച ഇത്‌ലാഖ് സ്‌പേസ് പോര്‍ട്ടിന് നേതൃത്വം നല്‍കുന്നത്. മെന മേഖലയിലെ തന്നെ ആദ്യ സ്‌പേസ് പോര്‍ട്ടാണിത്. ഗവേഷണ, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള റോക്കറ്റ്, ഉപഗ്രഹ വിക്ഷേപണങ്ങള്‍, റോക്കറ്റ് അസംബ്ലി, പരീക്ഷണം അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. വിവിധങ്ങളായ ഗവേഷണ, വികസന കേന്ദ്രങ്ങളുമുണ്ട്. ബഹിരാകാശ മേഖലയിലെ ഒമാന്റെ ഏറെ ശ്രദ്ധേയമായ സ്വകാര്യ സംരംഭങ്ങളില്‍ ഒന്നാണ് ഈ പദ്ധതി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.