Breaking News

ഒമാനിൽ സ്വകാര്യ സ്ഥാപനങ്ങൾക്കിടയിൽ പ്രവാസി തൊഴിലാളികളെ ഉപാധികളോടെ കൈമാറാം

മസ്‌കത്ത് : രാജ്യത്തെ  സ്വകാര്യ മേഖലയിലെ കമ്പനികൾക്കിടയിൽ നിശ്ചിത ഉപാധികളോടെ പ്രവാസി തൊഴിലാളികളെ കൈമാറാൻ ഒമാൻ  തൊഴിൽ  മന്ത്രാലയം അനുമതി നൽകി. രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ മന്ത്രിയുടെ ഉത്തരവ്.ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ ഉത്തരവ്  പ്രാബല്യത്തില്‍ വരും. നിശ്ചിത  നിബന്ധനകളോടെയാണ് സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെ പരസ്പരം താത്കാലികമായി കൈമാറാന്‍ സാധിക്കുക . സ്വദേശിവത്കരിച്ച തൊഴിലുകളിലേക്ക് ജീവനക്കാരെ കൈമാറാനും  പാടില്ല.

വ്യവസ്ഥകൾ എന്തൊക്കെ ?

∙ തൊഴിലാളി നിലവില്‍ ജോലി ചെയ്യുന്ന അതേ പ്രഫഷനിലേക്ക് മാത്രമേ മാറ്റം  പാടുള്ളൂ

∙ മറ്റൊരു സ്ഥാപനത്തിലേക്ക് കൈമാറ്റം ചെയ്യുന്നതിന് തൊഴിലാളിയുടെ സമ്മതം ഉണ്ടായിരിക്കണം.
∙ തൊഴില്‍ മാറ്റം ലഭിച്ച സ്ഥലത്ത് ചുരുങ്ങിയത് ആറ് മാസമെങ്കിലും ജോലി ചെയ്തിരിക്കണം
∙ ആറ് മാസത്തെ വീസ കാലാവധിയുള്ള തൊഴിലാളിയെ മാത്രമെ കൈമാറാന്‍ സാധിക്കുകയുള്ളൂ.
∙ വര്‍ഷത്തിൽ  ആറ് മാസക്കാലം മാത്രമേ ഇത്തരത്തില്‍ താത്കാലിക കൈമാറ്റം പാടുള്ളൂ.
∙ രണ്ട് സ്ഥാപനങ്ങളും നിര്‍ദിഷ്ട സ്വദേശിവത്കരണ നിരക്കുകള്‍ പാലിച്ചിരിക്കണം.
∙ ഒരു കമ്പനിയുടെ ആകെ തൊഴിലാളികളില്‍ 50 ശതമാനത്തില്‍ അധികം ജീവനക്കാരെ ഒരേ സമയം കൈമാറ്റം ചെയ്യാന്‍ പാടില്ല. 50 ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാരെ മറ്റൊരു സ്ഥാപനത്തില്‍ നിന്നും സ്വീകരിക്കാന്‍ പാടില്ല.
∙ താത്കാലികമായി തൊഴിലാളിയെ സ്ഥലം മാറ്റുന്ന ഘട്ടത്തില്‍ ട്രാന്‍സ്ഫര്‍ കാലയളവ് അവസാനിച്ചതിന് ശേഷവും ജോലി തുടരാൻ പാടില്ല. 
∙ തൊഴില്‍ മാറ്റ കാലയളവില്‍ തൊഴിലാളിക്ക് നിശ്ചയിച്ചിട്ടുള്ള മുഴുവന്‍ അവകാശങ്ങളും കടമകളും പുതിയ സ്ഥപനവും ഉറപ്പുവരുത്തണം
∙ നിലവിലെ വേതന സംരക്ഷണ സംവിധാനത്തിലൂടെ, തൊഴിലാളിക്ക് സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന വേതനത്തില്‍ കുറയാത്ത വേതനവും ആനുകൂല്യങ്ങളും വ്യവസ്ഥകളും സ്ഥലം മാറ്റപ്പെട്ട സ്ഥാപനവും പാലിക്കണം.
∙ പുതിയ സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കുകയാണെങ്കില്‍ സ്ഥലം മാറ്റം ലഭിച്ച സ്ഥാപനത്തെ ഉടന്‍ അറിയിക്കാനും ഇതിനുള്ള തെളിവ് കൈമാറാനും തൊഴിലാളി ബാധ്യസ്ഥനാണ്
∙ തൊഴിലാളിയുടെ താത്കാലിക സ്ഥലം മാറ്റ കാലയളവും അയാളുടെ യഥാര്‍ത്ഥ സേവന കാലയളവായി കണക്കാക്കും.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.