ദോഹ : 13 വർഷത്തെ ഇടവേളക്കു ശേഷം സിറിയയിലെ ഖത്തർ നയതന്ത്ര കാര്യാലയം ചൊവ്വാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖലീഫ അബ്ദുല്ല അൽ മഹ്മൂദ് അൽ ഷരിഫിനെ എംബസിയുടെ ചാർജ് ഡി അഫയേഴ്സ് ആയി നിയമിച്ചാണ് നീണ്ടകാലത്തിനു ശേഷം ഡമസ്കകസിലെ ഖത്തർ എംബസി വീണ്ടും പ്രവർത്തനമാരംഭിക്കുന്നത്.പ്രസിഡന്റ് ബശ്ശറുൽ അസദ് അധികാരത്തിൽ നിന്നും പുറത്തായി രാജ്യം വിട്ടതിനു പിന്നാലെ കഴിഞ്ഞയാഴ്ചയാണ് എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള തീരുമാനം ഖത്തർ അറിയിച്ചത്.
എംബസി തുറക്കുന്നതിന് മുമ്പുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി ഖത്തറിന്റെ നയതന്ത്ര പ്രതിനിധി സംഘം ഞായറാഴ്ചയോടെ ഡമസ്കസിലെത്തിയതായി വിദേശകാര്യവക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു. സിറിയയിലെ താൽക്കാലിക ഭരണകൂടവുമായി ചർച്ച നടത്തിയതായും ജനങ്ങളുടെ സുരക്ഷയും സമാധാനവും രാജ്യത്തിന്റെ വികസനവും ഉറപ്പാക്കുന്നതിൽ ഖത്തറിന്റെ പിന്തുണ വ്യക്തമാക്കിയതായും അറിയിച്ചു.
2011ൽ ആഭ്യന്തര സംഘർഷം തീവ്രമാവുകയും ഡമസ്കസിലെ ഖത്തർ എംബസിക്കുനേരെ ആക്രമണം നടക്കുകയും ചെയ്തിനു പിന്നാലെയാണ് ഖത്തർ അംബാസഡറെ തിരിച്ചുവിളിച്ച് എംബസി പൂട്ടിയത്. 2013 മുതൽ സിറിയൻ പ്രതിപക്ഷത്തിന്റെ ആദ്യ എംബസി ദോഹയിൽ പ്രവർത്തനമാരംഭിച്ചിരുന്നു. പ്രതിപക്ഷ വിഭാഗത്തിന് അറബ് ലീഗിൽ ഇടം നൽകിയതിനു പിന്നാലെയായിരുന്നു എംബസി തുറക്കാൻ ഖത്തർ അനുവാദം നൽകിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.