മസ്കത്ത്: മരുന്നുകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്കും പ്രചാരണ പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഒമാൻ ആരോഗ്യമന്ത്രാലയം പുതിയ നിയമങ്ങൾ പുറത്തിറക്കി. ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി പ്രഖ്യാപിച്ച ഈ തീരുമാനം, മരുന്നുകളുടെ ഉചിതമായ പ്രാതിനിധ്യവും പൊതുആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതിനായി ആണ് ഈ നിയമം. ഫാർമസി പ്രൊഫഷൻ ആൻഡ് ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനയും (റോയൽ ഡിക്രീ നമ്പർ 35/2015), അതിന്റെ നടപ്പുമാറ്റ വ്യവസ്ഥകളും (മന്ത്രിതല ഉത്തരവ് 113/2020), സേവന ഫീസുകളെക്കുറിച്ചുള്ള പുതിയ ഉത്തരവ് (71/2024) എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രധാന വ്യവസ്ഥകൾ:
ലൈസൻസിന്റെ കാലാവധി:
മൂന്ന് മാസം പ്രാബല്യത്തിലുള്ള ലൈസൻസ് സമാന കാലയളവിനായി പുതുക്കാൻ കഴിയും. അവസാന തീയതിക്ക് 20 ദിവസം മുമ്പ് പുതുക്കലിനായുള്ള അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.
പ്രചാരണത്തിൽ പാലിക്കേണ്ട കാര്യങ്ങൾ:
പരാതി നൽകാനുള്ള വ്യവസ്ഥ:
അപേക്ഷ തള്ളിയാൽ 60 ദിവസത്തിനകം മന്ത്രിയെ സമീപിക്കാം. 30 ദിവസത്തിനുള്ളിൽ തീരുമാനം ലഭിക്കും. മരുന്ന് അപകടകരമാണെന്നോ ഫലപ്രദമല്ലെന്നോ തെളിയിക്കുന്ന സാഹചര്യമുണ്ടായാൽ ലൈസൻസ് റദ്ദാക്കാനും സെന്ററിന് അധികാരം ഉണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.