സലാല : ഒമാനില്‍ ഇപ്പോൾ ‘മത്തി’യാണ് താരം. മത്തി പ്രേമികൾക്ക് ഇനി കുറഞ്ഞ വിലയിൽ യഥേഷ്ടം മത്തി വാങ്ങാം. ഔദ്യോഗികമായി സീസണ്‍ ആരംഭിച്ചതോടെ വിപണിയിലെ മത്തി ക്ഷാമവും അവസാനിച്ചു. ലഭ്യത കൂടിയതോടെ വിലയും ഗണ്യമായി കുറയും. ഏപ്രില്‍ വരെയാണ് ദോഫാര്‍ തീരത്ത് മത്തിയുടെ സീസണ്‍. പടിഞ്ഞാറ് റയ്‌സൂത്തിനും കിഴക്ക് മിര്‍മാത്തിനും ഇടയിലാണ് ഇക്കാലയളവില്‍ മത്തിയുടെ കൂറ്റൻ ചാകര കാണാൻ കഴിയുക.
ഒമാൻ മത്തിക്ക് ഒമാനിൽ മാത്രമല്ല കേരളത്തിലും ഇഷ്ടക്കാർ ഏറെയുണ്ട്. മത്തി സീസൺ തുടങ്ങിയതോടെ വരും നാളിൽ കേരളത്തിലേക്കും കൂടുതൽ ഒമാൻ മത്തിയെത്തും. മത്തി വറുത്തും പൊരിച്ചും കറി വെച്ചും ഇഷ്ടം പോലെ കഴിക്കാം. വേണമെങ്കിൽ ഉണക്കിയും സൂക്ഷിക്കാം. കടലിനുള്ളിൽ മത്തി കൂട്ടത്തെ കണ്ടെത്തുക, വലയിലാക്കുക, കരയിലെത്തിച്ച് മീൻ വാഹനങ്ങളിലേക്ക് മാറ്റുക എന്നിങ്ങനെ അനവധി ഘട്ടങ്ങളിലൂടെയാണ് മീൻപിടിത്തം എന്നതിനാൽ മത്തി സീസണിൽ നല്ല തോതിൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്. മീൻപിടിത്തം മുതൽ വിപണനം വരെയുളള പ്രക്രിയകളിൽ യുവാക്കൾക്ക് തൊഴിൽ ലഭ്യതയും ഉറപ്പാക്കിയാണ് സീസൺ സജീവമാകുന്നത്. മത്തിക്കൂട്ടത്തെ വലയിലാക്കുന്നതു മുതൽ വിൽപന വരെയുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകാൻ ഒരാളുണ്ടാകും. മീൻപിടിത്ത ബോട്ടിൽ 20 മുതല്‍ 30 പേർ വരെയുണ്ടാകും.
മത്തി മനുഷ്യർക്ക് മാത്രമല്ല ഭക്ഷണമായി മാറുന്നത്. വ്യത്യസ്ത ഇനം ജീവികൾക്ക് തയാറാക്കുന്ന ഭക്ഷണത്തിൽ മത്തി ഉണക്കിയതും ഉപയോഗിക്കുന്നുണ്ട്. കന്നുകാലികൾക്ക് നൽകുന്ന പ്രോട്ടീനിലും മത്തി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രോട്ടീൻ കൂടുതൽ പാൽ ലഭിക്കാൻ സഹായിക്കുന്നതിനാൽ കന്നുകാലി വളർത്തൽ മേഖലയിലുള്ളവർക്കും സീസൺ വളരെയധികം പ്രയോജനം ചെയ്യും. മീൻ വിപണിയുടെ വളർച്ചയ്ക്കും സീസൺ ഗണ്യമായ സംഭാവന നൽകുന്നുണ്ട്.
അതേസമയം, മത്തി സീസണില്‍ ധാരാളം വിനോദ സഞ്ചാരികളാണ് ദോഫാർ തീരത്തേക്ക് എത്തുന്നത്. മത്തി ചാകര കാണാനും മീൻപിടിത്തത്തിലെ പ്രക്രിയകൾ കാണാനും മനസിലാക്കാനും എല്ലാമായാണ് ഇവർ എത്തുന്നതെന്ന് മീൻപിടിത്ത തൊഴിലാളികൾ പറയുന്നു. വിപണിയിലേക്ക് എത്തുന്നതിന് മുൻപ് തീരത്ത് നിന്നു തന്നെ നേരിട്ട് വാങ്ങുമ്പോൾ വിലയിലും ഗണ്യമായ കുറവുണ്ടെന്നതിനാൽ പിടയ്ക്കുന്ന മത്തി ലൈവ് ആയി തന്നെ വാങ്ങിക്കാൻ എത്തുന്ന മലയാളികളും ഏറെ. ചുരുക്കി പറഞ്ഞാൽ മീൻ പിടിത്തക്കാർക്ക് മാത്രമല്ല തൊഴിൽ, കന്നുകാലി വളർത്തൽ, ആഭ്യന്തര ടൂറിസം, വിപണി ഉൾപ്പെടെയുള്ള മേഖലകൾക്ക് മത്തി സീസൺ വലിയതോതിൽ ഗുണം ചെയ്യുന്നുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.