Breaking News

ഒമാനിൽ പ്ലാസ്റ്റിക് ബാഗ് നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചു

മസ്‌കത്ത് : ഒമാനിൽ ജൂലൈ 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ നിരോധനം കൂടുതൽ മേഖലകളിൽ പ്രാബല്യത്തിൽ വരുമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ഇത് നിരോധനത്തിന്റെ മൂന്നാം ഘട്ടമായിരിക്കും.

പഴം-പച്ചക്കറി കടകൾ, പാക്കേജിംഗ് യൂണിറ്റുകൾ, പലചരക്കുകടുകൾ, മിഠായി ഫാക്ടറികൾ, മധുരപലഹാര കടകൾ, ഗിഫ്റ്റ് കടകൾ, ബേക്കറികൾ, ബ്രെഡ്, പേസ്ട്രി, മിഠായി ഔട്ട്‌ലെറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഇനി മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ ഉപയോഗിക്കുന്നത് നിരോധിക്കപ്പെടും.

ഈ സ്ഥാപനങ്ങൾ തുണി ബാഗുകൾ, പേപ്പർ ബാഗുകൾ പോലുള്ള പരിസ്ഥിതി സൗഹൃദ ബദലുകൾ ഉപയോഗിക്കേണ്ടതാണ്. പുതിയ ഉത്തരവ് വാണിജ്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ബാധകമായിരിക്കും.

നിയമം ലംഘിക്കുന്നവർക്ക് 50 റിയാലിൽ നിന്ന് 1,000 റിയാൽ വരെ പിഴ ചുമത്തപ്പെടും. നിയമലംഘനം ആവർത്തിക്കുന്നവർക്കു പിഴ ഇരട്ടിയാകും.

ഘട്ടം ഘട്ടമായാണ് ഒമാനിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത്. 2027 ജൂലൈ 1 മുതലായി ഒമാൻ പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ പൂര്‍ണമായും നിരോധിച്ച രാജ്യമായി മാറും.

പ്ലാസ്റ്റിക് ബാഗുകൾ നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരം കേസുകളിൽ 1,000 റിയാൽ വരെ പിഴ ഈടാക്കപ്പെടും. നിയമലംഘനം ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാകും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.