മസ്കത്ത് : തൊഴില്‍ നിയമ ലഘംനങ്ങള്‍ തടയുന്നതിന് വിവിധ ഗവര്‍ണറേറ്റുകളില്‍ പരിശോധന ശക്തമാക്കി തൊഴില്‍ മന്ത്രാലയം. വടക്കന്‍ ബാത്തിന ഗവര്‍റേറ്റില്‍നിന്ന് കഴിഞ്ഞ മാസം 638 പ്രവാസി തൊഴിലാളികളെ തൊഴില്‍ നിയമ ലംഘനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചു.
തൊഴില്‍ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ ടീം ആണ് പരിശോധന നടത്തിയത്. റസിഡന്റ്‌സ് കാര്‍ഡ് കാലാവധി പുതുക്കാത്ത 260 തൊഴിലാളികളും അറസ്റ്റിലായവരില്‍ പെടുന്നു. 80 കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് ഇക്കാലയളവില്‍ കൈമാറിയതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
മറ്റൊരു സംഭവത്തില്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ വ്യത്യസ്ത മേഖലകളില്‍ തൊഴില്‍ മന്ത്രാലയം പരിശോധന നടത്തി. വര്‍ക്ക് ഷോപ്പുകള്‍ മുതല്‍ വാണിജ്യ, വ്യാവസായിക സൈറ്റുകള്‍ വരെയുള്ള സ്വകാര്യ മേഖലയിലെ 62 ഇടങ്ങളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ദാഖിലിയയിലുള്ള ലേബര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ സെപ്റ്റംബര്‍ 28നും ഒക്ടോബര്‍ മൂന്നിനും ഇടയില്‍ മേഖലകളിലെ വിവിധ സ്വകാര്യ മേഖലയിലായിരുന്നു പരിശോധന നടത്തിയിരുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.