മസ്കത്ത് : അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഉഷ്ണമേഖലാ ന്യൂനമര്‍ദമായി മാറിയാതായും ഒമാന്‍ തീരപ്രദേശത്ത് നിന്ന് ഏകദേശം 950 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നതെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉഷ്ണമേഖല ന്യൂനമര്‍ദം പടിഞ്ഞാറോട്ട് ദോഫാര്‍ ഗവര്‍ണറേറ്റിലേക്കും ഏദന്‍ ഉള്‍ക്കടലിലേക്കും നീങ്ങുകയാണ്. ഇത് തീവ്ര ന്യൂനമര്‍ദമായി വികസിക്കുമെന്നും തിങ്കളാഴ്ച രാത്രി മുതല്‍ വ്യത്യസ്ത തീവ്രതയിലുള്ള മഴ ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം, തിങ്കളാഴ്ച വൈകുന്നേരമോ ചൊവ്വാഴ്ച രാവിലെയോ മഴ ലഭിച്ചേക്കും. ദോഫാര്‍, മസ്‌കത്ത്, തെക്കന്‍ബാത്തിന, ദാഖിലിയ, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ 30 മുതല്‍ 60 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തേക്കും. ഇത് വാദികള്‍ നിറഞ്ഞൊഴുകാനും വെള്ളപൊക്കത്തിനും ഇടയാക്കും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.