Breaking News

ഒമാനിലെ ഓറഞ്ച്, വെള്ള ടാക്സികൾ ലൈസൻസുള്ള കമ്പനികളുടെ ഭാഗമാകണമെന്ന് ഗതാഗത മന്ത്രാലയത്തിൻ‌റെ മുന്നറിയിപ്പ്

മസ്കത്ത്: ഏപ്രിൽ ഒന്നിന് മുമ്പായി ഒമാനിലെ എല്ലാ ഓറഞ്ച്, വെള്ള ടാക്സികളും ലൈസൻസുള്ള കമ്പനികളുടെ ഭാഗമാകണമെന്ന് ഗതാഗത മന്ത്രാലയത്തിൻ‌റെ മുന്നറിയിപ്പ്. ആപ്പ് അധിഷ്‌ഠിത ടാക്‌സി കമ്പനികളായ ഒ ടാക്സി, തസ്ലി, മർഹബ, ഒമാൻ ടാക്സി, ഹാല, ടാക്സി മസ്‌കത്ത് എന്നിവയിലേതെങ്കിലും ചേരാമെന്ന് ​ഗതാ​ഗത മന്ത്രാലയം അറിയിക്കുന്നു. ഒമാനിലെ എല്ലാ വെള്ള, ഓറഞ്ച് ടാക്സികളും ലൈസൻസുള്ള സ്മാർട്ട് ആപ്ലിക്കേഷനുകളിൽ ഏപ്രിൽ ആദ്യത്തോടെ രജിസ്റ്റർ ചെയ്യണമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ മാറ്റം സുഗമമാക്കുന്നതിന്, ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ആപ്ലിക്കേഷൻ ലഭ്യമാക്കിയിട്ടുണ്ട്. ഇത് പൂർണമായി നടപ്പിലാക്കുന്നതിന് മുമ്പ് ഡ്രൈവർമാർക്കും ഓപ്പറേറ്റർമാർക്കും സിസ്റ്റവുമായി പരിചയപ്പെടാൻ മതിയായ സമയം അനുവദിക്കുകയും ചെയ്തു‌. നിയന്ത്രണവും മേൽനോട്ടവും വർധിപ്പിക്കുന്നതിനൊപ്പം യാത്രക്കാർക്ക് കൂടുതൽ സൗകര്യവും കാര്യക്ഷമതയും ഉറപ്പാക്കി ഒമാന്റെ ഗതാഗത മേഖലയെ നവീകരിക്കുന്നതിനുള്ള മന്ത്രലായത്തിൻ്റെ സുപ്രധാമനയ നീക്കമാണ് ഇതിന് പിന്നിൽ.
ഈ വർഷം ജനുവരിയിലെ കണക്കനുസരിച്ച്, സുൽത്താനേറ്റിൽ 28,241 രജിസ്റ്റർ ചെയ്‌ത ടാക്‌സികളുണ്ട്. അവയിൽ പലതും കമ്പനികളുടെ കീഴിൽ പ്രവർത്തിക്കുന്നുവയാണ്. പൊതുഗതാഗതം മെച്ചപ്പെടുത്താനുള്ള പദ്ധതികളുടെ ഭാഗമായി ടാക്സി സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഗതാഗത അണ്ടർ സെക്രട്ടറി എൻജിനീയർ ഖാമിസ് ബിൻ മുഹമ്മദ് അൽ ഷമാഖി പറഞ്ഞു. എല്ലാ ടാക്സികളിലും ആപ്ലിക്കേഷനുകൾ വഴി മീറ്റർ ഘടിപ്പിക്കൽ ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. രാജ്യത്ത് എട്ട് ആപ്പ് അധിഷ്‌ഠിത ടാക്‌സി കമ്പനികൾ പ്രവർത്തിക്കുന്നണ്ടെന്നും അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.