മസ്കത്ത് : ഒമാനികളുടെ മിനിമം വേതനത്തിൽ വർധനവ് വരുത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് ഒമാൻ തൊഴിൽ മന്ത്രി. മിനിമം വേതനം 400 റിയാലായി നിശ്ചയിക്കാൻ ഉദ്ധേശിക്കുന്നുണ്ടെന്നും കൂടുതൽ ചർച്ചകൾക്ക് ശേഷമായിരിക്കും തിരുമാനത്തിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഒമാനികളുടെ മിനിമം വേതനത്തെകുറിച്ച് തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബിൻ അലി ബവോയ്ൻ വ്യക്തമാക്കിയത്. 400 റിയാലാണ് മുൻഗണന നൽകുന്നതെങ്കിലും, അന്തിമ തീരുമാനം കൂടുതൽ വിലയിരുത്തലിനും ചർച്ചകൾക്കും ശേഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കുന്നതിന് മുമ്പ്, ധനകാര്യ, സാമ്പത്തിക സമിതി, മന്ത്രിമാരുടെ കൗൺസിൽ, ബന്ധപ്പെട്ട എല്ലാ പങ്കാളികൾ എന്നിവർ ഈ നിർദ്ദേശം സമഗ്രമായി വിലയിരുത്തും. ദേശീയ തൊഴിൽ പദ്ധതിയുടെ സാങ്കേതിക സംഘവും ഡയറക്ടറേറ്റ് ജനറൽ ഓഫ് പ്ലാനിങും തൊഴിൽ വിപണി നയങ്ങളും തമ്മിലുള്ള സഹകരണത്തിലൂടെയാണ് 360 മുതൽ 400 റിയാൽവരെയുള്ള നിർദ്ദിഷ്ട പരിധി നിർണയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ, ഒമാനി തൊഴിലാളികളുടെ മിനിമം വേതനം യോഗ്യതകൾ പരിഗണിക്കാതെ 325 റിയാലാണ്. പൊതു, സ്വകാര്യ മേഖലകളിൽ പ്രവേശിക്കുന്ന പുതിയ ഒമാനി ജീവനക്കാരുടെ എണ്ണം സമീപ വർഷങ്ങളിൽ 1,50,000 കവിഞ്ഞതായി തൊഴിൽ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇത്രയും വലിയ അളവിൽ വ്യക്തികൾ തൊഴിൽ മേഖലയിൽ ചേരുന്നത് ഇതാദ്യമായാണ്. ഈ പുതിയ ഒമാനി ജീവനക്കാരിൽ ഏകദേശം 60,000 മുതൽ 70,000 പേർ സർക്കാർ മേഖലയിൽ ചേർന്നപ്പോൾ 80,000 മുതൽ 90,000 പേർ സ്വകാര്യ മേഖലയിൽ തൊഴിൽ കണ്ടെത്തി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.