Breaking News

ഏറ്റവും കുറവ് മലനീകരണമുള്ള അറബ് രാജ്യമായി ഒമാന്‍

മസ്‌കത്ത് : ഏറ്റവും കുറവ് മലനീകരണമുള്ള അറബ് രാജ്യമായി ഒമാന്‍. മേഖലയില്‍ ഒന്നാം സ്ഥാനവും ആഗോള തലത്തില്‍ 22ാം സ്ഥാനവുമാണ് സുല്‍ത്താനേറ്റിന്. നംബിയോ പ്ലാറ്റ്‌ഫോം ആണ് ഈ വര്‍ഷത്തെ ആഗോള മലിനീകരണ സൂചിക പുറത്തിറക്കിയത്.വായുജല ഗുണനിലവാരം, മാലിന്യം സംസ്‌കരണം, ശബ്ദ മലിനീകരണം, ഹരിത ഇടങ്ങളുടെ ലഭ്യത എന്നിവ സുല്‍ത്താനേറ്റിനെ പട്ടികയില്‍ ഒന്നാമതെത്തിച്ചു. പാരിസ്ഥിതിക ഗുണ നിലവാരം സംരക്ഷിക്കുന്നതിലും മലിനീകരണം കുറയ്ക്കുന്നതിലും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഒമാന്‍ നടത്തുന്ന  ശ്രമങ്ങള്‍ നേട്ടത്തിന് കാരണമായി.
ആരോഗ്യകരവും വൃത്തിയുള്ളതുമായ അന്തരീക്ഷം ഉറപ്പാക്കല്‍, ശുദ്ധമായ ഊര്‍ജത്തിന്റെ ഉപയോഗം, വനവത്കരണം, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നീ മേഖലയില്‍ ഒമാന്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവി തലമുറക്കായി സുസ്ഥിര വികസനം കൈവരിക്കുന്നതിലും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഒമാന്റെ വിഷന്‍ 2040 ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികളും റിപ്പോര്‍ട്ട് പ്രത്യേകം പരാമര്‍ശിക്കുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.