Breaking News

ഏകീകൃത ജിസിസി വിസ ഇനിയും വൈകും: ഒമാൻ പൈതൃക, ടൂറിസം മന്ത്രി

മസ്‌കത്ത്: ഏകീകൃത ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) വിസ ഇനിയും വൈകുമെന്ന് ഒമാൻ പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി. സുരക്ഷാ കാരണങ്ങളാണ് ഏകീകൃത ജിസിസി വിസ വൈകാൻ ഇടയാക്കുന്നതെന്നും ഒമാൻ ടൂറിസം മന്ത്രി പറഞ്ഞു.പ്രാദേശിക ടൂറിസം കാര്യക്ഷമമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഏകീകൃത ജിസിസി വിസ. അംഗരാജ്യങ്ങൾക്കിടയിലുള്ള സുരക്ഷാ ആശങ്കകളും വ്യത്യസ്ത വീക്ഷണങ്ങളും മൂലം വിസ നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ടെന്ന് ഷൂറ കൗൺസിലിന്റെ എട്ടാമത് പതിവ് സെഷനിൽ നടന്ന ചർച്ചയിലാണ് പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി വ്യക്തമാക്കിയത്.
ജിസിസിയിലുടനീളമുള്ള യാത്ര ലളിതമാക്കി ടൂറിസം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2023 ൽ ഔദ്യോഗികമായി ജിസിസി വിസ അംഗീകരിച്ചത്. ഈ സംവിധാനം യാഥാർത്ഥ്യമാക്കാൻ ഇപ്പോഴും വെല്ലുവിളികളുണ്ടെന്നും നിർദേശം ഗവേഷണത്തിലും പഠനത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.