Home

ഏകദിന പരമ്പര തൂത്തൂവാരി ഇന്ത്യ ; മൂന്നാം ഏകദിനത്തില്‍ 96 റണ്‍സ് വിജയം, വിന്‍ഡീസ് നിരയെ വിറപ്പിച്ച് ബൗളര്‍മാര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിന ത്തില്‍ 96 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരിയത്. 96 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ തോല്‍വി

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിന ത്തില്‍ 96 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി യത്. 96 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ തോല്‍വി. ഇന്ത്യന്‍ ബൗളിങ് കരുത്തിന് മുന്നില്‍ 169 റണ്‍സി ന് വിന്‍ഡീസ് നിരയില്‍ എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 3-0 ത്തി ന് സ്വന്തമാക്കി പേസര്‍മാരാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്ത ത്. ദീപക് ചഹര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി ഇരുവര്‍ക്കും പിന്തുണ നല്‍കി. വിന്‍ഡീസിനായി വാലറ്റത്ത് അല്‍സാരി ജോസഫ് (29), ഒഡേന്‍ സ്മിത്ത് (36) എന്നിവര്‍ ചെറുത്തു നിന്നതാ ണ് ഇന്ത്യന്‍ ജയം വൈകിപ്പിച്ചത്. 18 പന്തില്‍ മൂന്ന് സിക്സും ഫോറും സഹിതം 36 റണ്‍സെടുത്ത ഒഡേന്‍ സ്മിത്ത് ടോപ് സ്‌കോറര്‍.

82 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ഏഴ് പേരെ നഷ്ടമായി. അല്‍സാരി ജോസഫ്, ഒഡേ ന്‍ സ്മിത്ത് എന്നിവരുടെ ചെറുത്തു നില്‍പ്പും ഉണ്ടായിരുന്നില്ലെങ്കില്‍ വിന്‍ഡീസ് 100 പോലും കടക്കില്ലായി രുന്നു.വിജയത്തിലേക്ക് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. 25 റണ്‍ സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് നാലാം വിക്കറ്റില്‍ ഡാരന്‍ ബ്രാവോ യും ക്യാപ്റ്റന്‍ നിക്കോളാസ് പൂരനും ചേര്‍ന്ന് തിരിച്ചു വരാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല

ഷായ് ഹോപ്പ് (5), ബ്രെണ്ടന്‍ കിങ് (14), ഷമ്ര ബ്രൂക്ക്സ് (0),ഡാന്‍ ബ്രാവേ (19), നിക്കോളാസ് പൂരന്‍ (34), ജാ സന്‍ ഹോള്‍ഡര്‍ (6), ഫാബിയന്‍ അലന്‍ (0), ഹെയ്ഡന്‍ വാല്‍ഷ് (13) എന്നിവരാണ് പുറത്തായത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.