Entertainment

എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ ചെറുകഥ ‘കൊടിത്തുണി’ സിനിമയാവുന്നു ; ചിത്രീകരണം മാര്‍ച്ചില്‍

പ്രമുഖ തമിഴ് എഴുത്തുകാരനും, ചരിത്രകാരനും, കവിയുമായ പെരുമാള്‍ മുരുകന്റെ പ്രശസ്ത ചെറുകഥയായ ‘കൊടിത്തുണി’ തമിഴില്‍ സിനിമയാകു ന്നു.നടനും ഗായകനു മായ ഫിറോസ് റഹീം, ഛായാഗ്രാഹകന്‍ അന്‍ജോയ് സാമുവല്‍ എന്നിവര്‍ ചേര്‍ന്ന് എന്‍ജോയ് ഫിലിംസ്‌ന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വി പിന്‍ രാധാകൃഷ്ണ നാണ് സംവിധാനം ചെയ്യുന്നത്. പെരുമാള്‍ മുരുകന്റെ ‘കൊടിത്തുണി’ എന്ന ചെറു കഥയുടെ പുതിയ വ്യാഖ്യാനമായാണ് ചിത്രം ഒരുങ്ങുന്നത്

കൊച്ചി: രാജ്യത്തെ പ്രമുഖ തമിഴ് എഴുത്തുകാരനും, ചരിത്രകാരനും, കവിയു മായ പെരുമാള്‍ മുരുകന്റെ പ്രശസ്ത ചെറുകഥയായ ‘കൊടിത്തുണി’ തമിഴില്‍ സിനിമയാകുന്നു. നടനും ഗായകനുമായ ഫിറോസ് റ ഹീം, ഛായാഗ്രാഹകന്‍ അന്‍ജോയ് സാമുവല്‍ എന്നിവര്‍ ചേര്‍ന്ന് എന്‍ജോയ് ഫിലിംസ്‌ന്റെ ബാന റില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വി പിന്‍ രാധാകൃഷ്ണനാണ് സംവിധാനം ചെയ്യു ന്നത്. പെരുമാള്‍ മുരുകന്റെ ‘കൊ ടിത്തുണി’ എന്ന ചെറുകഥയുടെ പുതിയ വ്യാഖ്യാനമായാണ് ചിത്രം ഒരുങ്ങുന്നത്.

നിര്‍മ്മാതാക്കളില്‍ ഒരാളായ അന്‍ജോയ് സാമുവല്‍ തന്നെയാണ് ചിത്രത്തി ന്റെ ക്യാമറ ചലിപ്പിക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ഷൂട്ടിംഗ് തമിഴ്‌നാട്ടില്‍ ആരംഭിക്കുമെന്ന് ചിത്ര ത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അഭിനേതാക്കളുടെയും സാങ്കേതിക കലാകാരന്മാരുടെയും വിവരങ്ങള്‍ ഉടന്‍ പ്രഖ്യാ പിക്കും.

പെരുമാള്‍ മുരുകന്റെ ‘അര്‍ധനാരിശ്വരന്‍’എന്ന നോവല്‍ പെന്‍ഗ്വിന്‍ ബുക്ക്‌സ് ഇംഗ്ലീഷില്‍ ‘വണ്‍ പാര്‍ട്ട് വുമണ്‍’ എന്ന പേരില്‍ പുറത്തിറക്കിയിരുന്നു.ഇതിനെ തുടര്‍ന്ന് തമി ഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ ചില സംഘടനകള്‍ ഈ പുസ്തകത്തിനെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങി.പിന്നീട് തമിഴ്‌നാട്ടിലെ പല ഭാ ഗങ്ങളിലും പ്രതിഷേധ ങ്ങളുണ്ടായി. പുസ്തകത്തിന്റെ പ്രതികള്‍ കത്തിക്കുകയും ചെയ്തു. അങ്ങനെ രാജ്യ ത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട എഴുത്തുകാരാനാണ് പെരുമാള്‍ മുരുകന്‍.

ഒടുവില്‍ നോവലിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്ത് വിപണിയിലുള്ള കോപ്പികള്‍ പിന്‍വലിച്ചു. നാമക്ക ല്‍ ജില്ലയില്‍ തിരുച്ചെങ്കോട് നിന്ന് ഉയര്‍ന്ന ഭീഷണികള്‍ക്കുമു ന്നിലാണ് പെരുമാള്‍ മുരുകന്‍ സാഹിത്യ ജീ വിതം അവസാനിപ്പിച്ചത്.
മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് പെരുമാള്‍ മുരുഗനെ എഴുത്തുജീവിതത്തിലേക്ക് തിരി ച്ചുകൊണ്ടുവന്നത്. പെരുമാള്‍ മുരുകന്റെ ഏറെ ശ്രദ്ധേയമായ ഒരു ചെറുകഥയാണ് കൊടിത്തുണി.

പി.ആര്‍.സുമേരന്‍
(പി.ആര്‍.ഒ )
9446190254

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.