Breaking News

എമിറേറ്റ്സ് ഐഡിയുള്ള പ്രവാസികളെ സ്വാഗതം ചെയ്ത് ദുബായ് പൊലീസ്; ‘ഒന്നിച്ച് പ്രവർത്തിക്കാൻ’ അസുലഭ അവസരം.

ദുബായ് : സന്നദ്ധപ്രവർത്തകരാകാൻ സ്വദേശികളെയും വിദേശികളെയും സ്വാഗതം ചെയ്ത് ദുബായ് പൊലീസ് . മാനുഷിക, സാമൂഹിക, സുരക്ഷ, ക്രിമിനൽ എന്നിങ്ങനെ വിവിധ മേഖലകളിൽ ദുബായ് പൊലീസിനൊപ്പം പ്രവർത്തിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഒപ്പം നിങ്ങളുടെ സന്നദ്ധപ്രവർത്തനത്തെ അംഗീകരിക്കുന്ന സർട്ടിഫിക്കറ്റും. ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും എമിറേറ്റ്സ് ഐഡിയുമുണ്ടെങ്കിൽ ആർക്കും സന്നദ്ധപ്രവർത്തകരാകാം. താത്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ നൽകാം.
സന്നദ്ധസേവനത്തിനായ് അപേക്ഷിക്കാം
∙ ദുബായ് പൊലീസിന്റെ വെബ്‌സൈറ്റ് (www.dubaipolice.gov.ae) ) സന്ദർശിച്ച് അതിലെ കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവുകളിൽ ക്ലിക്ക് ചെയ്യുക.
∙ അതിലെ  ‘വൊളന്റിയർ പ്ലാറ്റ്ഫോം’ എന്ന ഓപഷൻ തിരഞ്ഞെടുക്കുക.
. ദുബായ് പൊലീസിൽ സന്നദ്ധപ്രവർത്തകരെ ആവശ്യമുള്ള വ്യത്യസ്ത തരം പ്രോഗ്രാമുകൾ ഇവിടെ നൽകിട്ടുണ്ട്. ഇതിൽ നിങ്ങൾക്ക് താത്പര്യമുള്ള ഇവന്റ് തിരഞ്ഞെടുക്കാം.
∙ യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്തതിന് ശേഷം അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അറ്റാച്ചുചെയ്യുക. 
∙ അപേക്ഷ സമർപ്പിച്ചാൽ എസ്എംഎസിലൂടെയും ഇ-മെയിൽ വഴിയും ഒരു ഇടപാട് നമ്പർ ലഭിക്കും. വിവരങ്ങൾ ഫോളോ-അപ്പ് ചെയ്യുന്നതിനായ് ഈ നമ്പർ ഉപയോഗിക്കാം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.