കുവൈത്ത്‌സിറ്റി : ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് തെരുവോരത്ത് ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസൻസ്സ് മരവിപ്പിച്ചു. മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവും ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ പബ്ലിക് അതോറിറ്റിയും സംയുക്തമായാണ് നടപടി സ്വീകരിച്ചത്.
ഐസ്‌ക്രീം വണ്ടികള്‍ ഉയര്‍ത്തുന്ന ആരോഗ്യ , സാമൂഹിക, സുരക്ഷാ അപകടങ്ങളും, ചൂട്കാലത്തെ സംഭരണ രീതിയിലെ അപാകതയുമാണ് അധികൃതരെ തെരുവോരത്തെ ഐസ്‌ക്രീം കച്ചവടം മരവിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞയാഴ്ച മുനിസിപ്പല്‍ വകുപ്പ് മന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍ മിഷാരിയുടെ ഓഫിസിലായിരുന്നു യോഗം. പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ചെയര്‍പേഴ്‌സണും ഡയറക്ടര്‍ ജനറലുമായ ഡോ. റീം അല്‍-ഫുലൈജും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധിയും യോഗത്തില്‍ സംബന്ധിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.