കേരള ലളിതകലാ അക്കാദമിയുടെ ഗ്രാന്‍ഡോടെ 16 കലാവിഷ്‌കാരങ്ങളുമായി രജനി കഴിഞ്ഞവര്‍ഷം എറണാകുളത്ത് ഏകാംഗ പ്രദര്‍ശനം നടത്തിയിരുന്നു. ബിനാലെ യില്‍ എറണാകുളം ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട്ഗ്യാലറിയുടെ ‘ഇടം’ വേദിയിലാണ് രജ നിയുടെ അവതരണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
കൊച്ചി: ജീവിത പരിസരത്തില്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളും അനുഭവങ്ങളും പ്രതിഫലിപ്പിക്കാ നും പ്രതികരിക്കാനും ചുറ്റുപാടും കാണുന്ന ഏത് വസ്തുവും മതി മലയാളി ആര്‍ട്ടിസ്റ്റ് എസ് ആര്‍ രജനിക്ക്. മണ്ണ്, കല്ല്, ചാക്കുനൂല്‍(ചണനാര്), ചകിരി, ഈര്‍ക്കില്‍, കയര്‍, പാള, മടല്‍, മുത്ത്….ഇങ്ങനെ സാധാരണ കാര്യമാക്കാത്ത സാധനങ്ങള്‍ ഉപയോഗിച്ച് രജനി തീര്‍ത്ത മൂന്നു ശ്രദ്ധേയ സൃഷ്ടികള്‍ ബിനാലെയില്‍ ഉണ്ട്.
തനിക്ക് ചിത്രകല(ആര്‍ട്ട്) എന്നാല്‍ കഥപറച്ചിലല്ല. ദൃശ്യാത്മകതയ്ക്കാണ് പ്രാധാന്യം. അത് ആസ്വദിക്കുന്ന വര്‍ക്ക് സ്വന്തം ഭാവനയ്ക്കനുസൃതം വ്യാഖ്യാനിക്കാം, ഉള്‍ക്കൊ ള്ളാം. അതുകൊണ്ട് സൃഷ്ടികള്‍ക്ക് പേരൊ ന്നും നല്‍കിയിട്ടില്ല- രജനി വിശദമാക്കി. കണ്ണിലും വായിലും ഉള്‍പ്പെടെ ഈര്‍ക്കില്‍ തറഞ്ഞ പ്രതിമ രജ നിയുടെ ബിനാലെ അവതരണങ്ങളില്‍ ഒന്നാണ്.ഏറെ ചിന്തിപ്പിക്കുന്ന ഈ സൃഷ്ടി ഓരോരുത്തരെയും കൂട്ടിക്കൊണ്ടു പോകുന്നത് സ്വാനുഭവത്തിന്റെ വ്യത്യസ്തകളിലേക്കാകും. നല്ലത്- പാഴ് വേര്‍ തിരിവ്, ലിംഗ വിവേചനം, മുന്‍വിധി എന്നിവയോടെല്ലാമുള്ള പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് രജനിയുടെ സൃഷ്ടികള്‍.
കേരള ലളിതകലാ അക്കാദമിയുടെ ഗ്രാന്‍ഡോടെ 16 കലാവിഷ്‌കാരങ്ങളുമായി രജനി കഴിഞ്ഞവര്‍ഷം എറണാകുളത്ത് ഏകാംഗ പ്രദര്‍ശനം നടത്തിയിരുന്നു. ബിനാലെയില്‍ എറണാകുളം ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട്ഗ്യാലറിയുടെ ‘ഇടം’ വേദിയിലാണ് രജനിയുടെ അവതരണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ചുറ്റുപാടിലും നിന്ന് കണ്ടുകിട്ടുന്ന വസ്തുക്കള്‍ എങ്ങനെ കലാവിഷ്‌കാരമായി മാറുന്നുവെന്ന് വ്യക്തമാക്കി ക്കൊണ്ട് ബിനാലെയുടെ ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍യാര്‍ഡ് ആര്‍ട്ട് റൂമില്‍ രജനി നേതൃത്വം നല്‍കുന്ന ‘കാ ന്തം’ ശില്‍പശാലയും നടക്കുന്നുണ്ട്. ഇന്നും (മാര്‍ച്ച് 19) രാവിലെ പത്തുമുതല്‍ അഞ്ചുവരെ നടക്കുന്ന ശി ല്‍പശാലയില്‍ പ്രവേശനം സൗജന്യം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.