Home

എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു ; മന്ത്രിസഭയില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ 34 അംഗങ്ങള്‍

രാജ്ഭവനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 34 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. 15 പുതുമുഖങ്ങളുണ്ട്. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇടം നേടിയിട്ടില്ല

ചെന്നൈ: തമിഴ്നാട്ടില്‍ എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. രാജ്ഭവനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. രണ്ട് വനിതകള്‍ ഉള്‍ പ്പെടെ 34 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. 15 പുതുമുഖങ്ങളുണ്ട്. സ്റ്റാലിന്റെ മകന്‍ ഉദയ നിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇടം നേടിയിട്ടില്ല. കമല്‍ഹാസന്‍, ശരത്കുമാര്‍, പി ചിദംബരം തുടങ്ങിയ വര്‍ ചടങ്ങിനെത്തി.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞാണ് ദ്രാവി ഡ രാഷ്ട്രീയത്തില്‍ ഡിഎംകെ അധികാരം പിടിച്ചത്.234 സീറ്റില്‍ 159 സീറ്റുകള്‍ നേടിയാണ് ഡിഎം കെ സഖ്യം ഭരണം നേടിയത്. എഐഎഡിഎംകെ 66 സീറ്റുകളും സഖ്യകക്ഷികളായ ബിജെപി യും പിഎംകെയും യഥാക്രമം നാല്, അഞ്ച് സീറ്റുകള്‍ നേടി. ഡിഎംകെ 13 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച 1989 ലാണ് സ്റ്റാലിന്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്. എന്നാല്‍ മന്ത്രിസ്ഥാനമൊന്നും ലഭിച്ചില്ല. വീണ്ടും 1996ല്‍ ഡിഎംകെ ഭരണത്തിലെത്തിയപ്പോഴും എംഎല്‍എ ആയിത്ത ന്നെ തുടര്‍ ന്നു. പിന്നീട് ചെന്നൈ മേയര്‍ സ്ഥാനം ലഭിച്ചപ്പോള്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് സ്റ്റാലി നെ കൂടുതല്‍ ജനശ്രദ്ധയിലേക്ക് എത്തിക്കുന്നത്.

മുഖ്യമന്ത്രിയായി സ്റ്റാലിന്‍ പബ്ലിക്, ജനറല്‍ അഡ്മിനിസ്ട്രേഷന്‍, അഖിലേന്ത്യാ സേവനങ്ങള്‍, ജില്ലാ റവന്യൂ, പ്രത്യേക പ്രോഗ്രാം നടപ്പാക്കല്‍, ഭിന്നശേഷിക്കാരുടെ ക്ഷേമം ഉള്‍പ്പെടെ ആഭ്യന്തര വകുപ്പുകളും കൈകാര്യം ചെയ്യും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.