Breaking News

ആശുപത്രികളില്‍ കോവിഡ് രോഗികള്‍ നിറഞ്ഞു ; ചികിത്സാ സൗകര്യങ്ങള്‍ വഴിമുട്ടുന്നു, റെയില്‍വേ കോച്ചുകള്‍ തേടി കേരളം

സര്‍ക്കാര്‍ ആശുപത്രികളിലെ എണ്‍പതു ശതമാനം ഐ സി യു കിടക്കകളും കോവിഡ് രോഗികളാല്‍ നിറഞ്ഞതോടെ സംസ്ഥാനത്തെ ചികിത്സാ സൗകര്യങ്ങള്‍ തികയില്ലെന്ന ആശങ്ക. ഇതേ തുടര്‍ന്ന് കേരളം റെയില്‍വേ കോച്ചുകള്‍ തേടുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ എണ്‍പതു ശതമാനം ഐ സി യു കിടക്കകളും കോവിഡ് രോഗികളാല്‍ നിറഞ്ഞതോടെ സംസ്ഥാനത്തെ ചികിത്സാ സൗകര്യങ്ങള്‍ തി കയില്ലെന്ന ആശങ്ക. ഇതേ തുടര്‍ന്ന് കേരളം റെയില്‍വേ കോച്ചുകള്‍ തേടുന്നത്. കോവിഡ് രോഗിക ളെ മാറ്റിപ്പാര്‍പ്പിക്കാനും ചികിത്സ നല്‍കുന്നതിനുമായി നിലവിലുള്ള സൗകര്യങ്ങള്‍ തികയാതെ വന്നേക്കും എന്ന ആശങ്കയെ തുടര്‍ന്നാ ണ് ഇത്. നാലായിരം ഐസൊലേഷന്‍ കോച്ചുകളാണ് റെയില്‍വേ തയ്യാറായിരിക്കുന്നത്. 64,000 കിടക്കകള്‍ ഇത്തരത്തില്‍ ലഭിക്കുന്നു. ഇതില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കാനാണ് ശ്രമം. ഇതിനായി റെയില്‍വേയുമായി ചര്‍ച്ച ആരംഭിച്ചു.

അതേസമയം നിലവില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള 1199 ഐസിയു കിടക്കകളില്‍ 238 എണ്ണം മാത്ര മാണ് വ്യാഴാഴ്ച വൈകുന്നേരം അവശേഷിക്കുന്നത്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസിയു കിടക്കകള്‍ നിറഞ്ഞു. സര്‍ക്കാര്‍,സ്വകാര്യ ആശു പത്രി കളി ലായി 2033 കോവിഡ് രോഗികളാണ് ഐ സി യുവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ തന്നെ 818 പേരാണ് വെന്റിലേറ്ററില്‍ കഴിയുന്നത്.

രോഗവ്യാപനം അതീവഗുരുതരമായ എറണാകുളത്ത് വെന്റിലേറ്റര്‍ സൗകര്യമൊന്നും അവശേഷി ക്കുന്നില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റി യുടെ കണക്കുകള്‍. ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. തിരുവനന്തപുരത്ത് ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകള്‍ ഒഴിവില്ല. കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പത്തില്‍ താഴെ വെന്റിലേറ്ററുകള്‍ മാത്രമേയുള്ളൂ.

സ്വകാര്യ ആശുപത്രികളിലും സ്ഥിതി പരിതാപകരമാണ്. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി നീക്കി വെച്ചിട്ടുള്ള വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ സി യു കിടക്കകളില്‍ 269 എണ്ണവും 436 വെന്റിലേറ്ററുകളില്‍ 77 എണ്ണവും മാത്രമാണ് ശേഷിക്കുന്നത്. ഓക്‌സിജന്‍ സൗകര്യമുള്ള 2843 കിടക്കകള്‍ ഉള്ളതില്‍ 528 എണ്ണമേ ബാക്കിയുള്ളൂ.

നിലവില്‍ കോവിഡ് രോഗികളെ താമസിപ്പിക്കുന്നതിനും മറ്റും ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കെടിഡിസിയുടെ ഹോട്ടലുകളും ഇതിനായി ഏറ്റെടുക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.