Breaking News

ഉൽപന്ന സ്ഥിതി വിവരകണക്കുകൾ ഇനി കൂടുതൽ കൃത്യമാകും; ഏകീകൃത ജിസിസി കസ്റ്റംസ് താരിഫ് നടപ്പാക്കി ഖത്തർ

ദോഹ : ഖത്തറിൽ ഏകീകൃത ജിസിസി കസ്റ്റംസ് താരിഫ് നടപ്പാക്കി. ഈ മാസം 1 മുതലാണ് പുതിയ താരിഫ് പ്രാബല്യത്തിൽ വന്നത്. പഴയ 8 ‍‍ഡിജിറ്റ് കോഡിന് പകരം 12 ‍ഡിജിറ്റാണ് പുതിയ താരിഫിൽ.  എല്ലാ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളും ഈ താരിഫ് നടപ്പാക്കും.
ഏകീകൃത ജിസിസി കസ്റ്റംസ് താരിഫ് ജനുവരി 1 മുതൽ നടപ്പാക്കി തുടങ്ങിയതായി കസ്റ്റംസ് ജനറൽ അതോറിറ്റിയിലെ താരിഫ് ആൻഡ് ഒറിജിൻ സ്പെഷലിസ്റ്റ് ജാസിം മുഹമ്മദ് ഘെയ്ത് അൽ ഖുവാരി വിശദമാക്കി. 7 മാസം കൊണ്ടാണ് പുതിയ ഏകീകൃത ജിസിസി താരിഫ് 8 അക്കത്തിൽ നിന്ന് 12 അക്ക കോഡിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇതോടെ കസ്റ്റംസ് ഡ്യൂട്ടി നിരക്ക്, താരിഫ് ഇതര തടസ്സങ്ങൾ, സ്ഥിതി വിവര ലക്ഷ്യങ്ങൾ തുടങ്ങി ഒട്ടനവധി ആവശ്യങ്ങൾക്കായി ഉൽപന്നത്തെ തരംതിരിക്കാൻ കഴിയും.
കൂടുതൽ കൃത്യതയോടെ ഉൽപന്നത്തിന്റെ സ്ഥിതിവിവര കണക്കുകൾ അറിയാൻ പുതിയ താരിഫ് സഹായകമാണ്. എല്ലാ ഓഹരി പങ്കാളികൾക്കും രാജ്യത്തേക്കുള്ള ഇറക്കുമതി–കയറ്റുമതി നീക്കങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതാണ് പുതിയ കോഡ്. റജിസ്ട്രേഷൻ അതോറിറ്റികൾ മുഖേന കസ്റ്റംസ് ക്ലിയറൻസ് കൂടുതൽ വേഗത്തിലാക്കുകയും ചെയ്യും.
മാത്രമല്ല ഇറക്കുമതി–കയറ്റുമതി ഉൽപന്നങ്ങളുടെ കൃത്യമായ വാർഷിക റിപ്പോർട്ട് തയാറാക്കാൻ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസികൾക്കും പുതിയ താരിഫ് ഗുണകരമാണ്. പരീക്ഷണാർഥം സൗദിയിൽ നടപ്പാക്കിയ ഏകീകൃത ജിസിസി കസ്റ്റംസ് താരിഫ് വിജയകരമായിരുന്നു.
കസ്റ്റംസ് ഹാർമൊണൈസ്ഡ് സിസ്റ്റം (എച്ച്എസ്) കോഡ് ഉപയോഗിച്ച് ചരക്കുകൾക്ക് ഇറക്കുമതി തീരുവ ചുമത്തുന്നതിനെയാണ് താരിഫ് എന്നു പറയുന്നത്. ചരക്കുകളെ പ്രതിനിധീകരിക്കുന്ന അക്കങ്ങളാണ് എച്ച്എസ്. ഓരോ ഉൽപന്നങ്ങളെയും പ്രത്യേകമായി തിരിച്ചറിയാൻ നിശ്ചിത നമ്പർ ഉണ്ടായിരിക്കും. ഈ താരിഫ് കോഡ് ആണ് ഉൽപന്നങ്ങളുടെ ഐഡന്റിറ്റി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.