ഉപയോഗിച്ച മൊബൈയിൽ ഫോണുകൾ അറ്റകുറ്റപണികൾ നടത്തി പുതിയതാണെന്ന വ്യാജേനെ വിൽപന നടത്തുന്ന സംഘം പിടിയിൽ
കുവൈറ്റ് സിറ്റി : ഒരിക്കൽ ഉപയോഗിച്ച മൊബൈൽ ഫോണുകൾ അറ്റകുറ്റപണികൾ നടത്തി പുതിയ ഫോൺ എന്ന വ്യാജേന വിൽപന നടത്തുന്ന സംഘം പിടിയിലായി. ഉപയോഗിച്ച ഫോണുകൾ അതേ ബ്രാൻഡിന്റെ പെട്ടിയിൽ പാക്ക് ചെയ്ത് വിൽക്കുന്ന രീതിയാണു സംഘം തട്ടിപ്പിനായി സ്വീകരിച്ചിരുന്നത്.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയാണു തട്ടിപ്പ് സംഘത്തെ പിടി കൂടിയത്. ഈ ഫോണുകൾ ചില കടകളിൽ പ്രദർശനത്തിനു വെച്ച് പുതിയ ഫോണുകൾ എന്ന വ്യാജേനയായിരുന്നു ഉപഭോക്താക്കളെ കബളിപ്പിച്ചത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നിരവധി ദിവസം നിരീക്ഷണം നടത്തിയ ശേഷമാണ് സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്.
ഇവിടെ നിന്നും ഇത്തരത്തിൽ വൻതോതിൽ ഫോണുകൾ പിടിച്ചെടുത്തു. ഇവരിൽ നിന്നും ഈ ഫോണുകൾ വാങ്ങി വിൽപ്പന നടത്തുന്ന മൊബെയിൽ ഫോൺ കടകളിൽ പരിശോധന നടത്താനും മന്ത്രാലയം തയ്യാറെടുക്കുകയാണ്. ഇതിന്റെ മുന്നോടിയായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നിലവിൽ കമ്പനിയുടെ ഇൻവോയ്സുകൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇതിനു ശേഷം തുടർ നടപടികളുമായി മുന്നോട്ട് പോകുവാനാണു മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.