Breaking News

ഉത്തരവ് എത്തിയ്ക്കാന്‍ വൈകി; ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായില്ല, ഇന്ന് രാത്രിയും ജയിലില്‍ തുടരും

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മോചന ഉത്തരവ് ജയിലില്‍ എത്തിയ്ക്കാന്‍ വൈകിയതാണ് കാര ണം ആര്യന്‍ ഇന്നും ആര്‍തര്‍ റോഡ് ജയിലില്‍ തുടരും.നാളെ രാവിലെ ആറ് മണിക്ക് മാത്രമെ ഇനി ജാമ്യ ഉത്തരവ് ജയില്‍ അധികൃതര്‍ സ്വീകരിക്കുകയുള്ളൂ

മുംബൈ: ലഹരി മരുന്ന് കേസില്‍ ജാമ്യം ലഭിച്ച ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനാ കില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള മോചന ഉത്തരവ് ജയിലില്‍ എത്തിയ്ക്കാന്‍ വൈകിയതാണ് കാരണം. ഇതോടെ ആര്യന്‍ ഇന്നും ആര്‍തര്‍ റോഡ് ജയിലില്‍ തുടരും. ഇന്നലെയാണ് ആര്യന്‍ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്.

നാളെ രാവിലെ ആറ് മണിക്ക് മാത്രമെ ഇനി ജാമ്യ ഉത്തരവ് ജയില്‍ അധികൃതര്‍ സ്വീകരിക്കുകയുള്ളൂ. രാ വിലെ എട്ട് മണിയോടെ ആര്യന്‍ പുറത്തിറങ്ങുമെന്നാണ് സൂചന. ആര്യന്റെ മോചന ഉത്തരവിനായി 5.35 വരെ കാത്തിരുന്നതായി ജയില്‍ സൂപ്രണ്ട് നിതിന്‍ വയ്ചല്‍ പറഞ്ഞു. ആര്‍ക്കും പ്രത്യേക പരിഗണന ത ങ്ങള്‍ നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ശന ഉപാധികളോടെയാണ് ആര്യന് ജാമ്യം അനുവദിച്ചത്. പതിനാലോളം ജാമ്യ വ്യവസ്ഥകളാണ് ഉത്ത രവിലുള്ളത്. ജസ്റ്റിസ് നിതിന്‍ ഡബ്ല്യൂ സാംബ്രെയാണ് ആര്യന്‍ ഉള്‍പ്പെടെ മറ്റ് രണ്ട് പേര്‍ക്കും ജാമ്യം നല്‍ കിയത്. നേരത്തെ രണ്ട് തവണ വിചാരണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. നടി ജൂഹി ചൗളയാണ് ആ ര്യന്‍ ഖാന് വേണ്ടി ആള്‍ ജാമ്യം നിന്നത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.