Breaking News

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ കൂടി രാത്രിയില്‍ തുറന്നു;825 ഘനയടി വെള്ളം പുറത്തേയ്ക്ക്,പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി തുറന്നു. ജലനിരപ്പ് 138.85 അടിയായി തുടരുന്ന സാഹചര്യ ത്തിലാണ് സ്പില്‍വേ ഷട്ടറിലൂടെ പുറത്തേയ്ക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 825 ഘന യടിയായി ഉയര്‍ത്തിയത്

ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി തുറന്നു. ജലനിരപ്പ് 138.85 അടിയായി തുടരുന്ന സാഹചര്യത്തില്‍ കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാ നം. സ്പില്‍വേ ഷട്ടറിലൂടെ പുറത്തേയ്ക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 825 ഘനയടിയായി ഉയര്‍ന്നു. സെക്കന്റില്‍ 275 ഘനയടി വെള്ളം കൂടി ഉടന്‍ പുറത്തുവിടും.825 ഘനയടി വെള്ളമാണ് ആകെ പുറത്തുവിടുക. ഇന്ന് രാത്രി 9 മണിയോടെയാണ് ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് ഡാം അധികൃതര്‍ അറിയിച്ചത്. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ജല നിരപ്പ് 138.85 ആയി ഉയര്‍ന്നത്.

നേരത്തെ 550 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കിയത്. ഇതാണ് 825 ഘനയടിയായി ഉയര്‍ത്തിയത്. പെരിയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.ഒരു ഷട്ടര്‍ കൂടി 30 സെന്റീമീറ്റര്‍ ഉയര്‍ത്തും.നിലവിലുള്ള ജലനിരപ്പിനേക്കാള്‍ അരയടിയില്‍ താഴെ വെള്ളം മാത്രമായിരി ക്കും പെരിയാറില്‍ ഉയരുക.

അതിനിടെ, ഇടുക്കി അണക്കെട്ടിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അണക്കെട്ടിന്റെ ജലനിരപ്പ് റൂള്‍ കര്‍ വായ 2398.32 അടിയിലെത്തിയതോടെയാണ് ജാഗ്രത പുറപ്പെടുവിച്ചിരു ന്നത്.എന്നാല്‍ ജലനിരപ്പ് താഴ്ന്ന തോടെ റെഡ് അലര്‍ട്ട് പിന്‍വലിക്കുകയായിരുന്നു.2398.30 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.